കുസാറ്റിൽ ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സ്​

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിദേശഭാഷ വകുപ്പ് നടത്തുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് മോർണിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യം ആണ് പ്രവേശന യോഗ്യത. ജനുവരി 10ന് ആരംഭിക്കുന്ന ക്ലാസുകൾ രാവിലെ പത്ത് മുതൽ 12വരെ ആയിരിക്കും. കോഴ്സ് ഫീ. 7000രൂപ. വിശദ വിവരങ്ങൾക്ക്: വകുപ്പ് മേധാവി, ഇംഗ്ലീഷ് ആൻഡ് വിദേശഭാഷ വകുപ്പ്, കുസാറ്റ്, കൊച്ചി--682 022 ഇ--മെയിൽ: defl@cusat.ac.in. ഫോൺ- 0484 -2575180, 2862511. പരിശീലന കോഴ്സ് കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് മെക്കാനിക്കൽ വിഭാഗം നടത്തുന്ന 'ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് മെഷർമ​െൻറ്' ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലാഴ്ച ദൈർഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇൻസ്ട്രുമെേൻറഷൻ അനുബന്ധ ബ്രാഞ്ചുകളിെല ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും ഈ വിഷയങ്ങളിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫീസ് 10,000/- രൂപ കൂടാതെ (18 ജി.എസ്.ടി). ക്ലാസുകൾ ജനുവരി എട്ടിന് ആരംഭിക്കും. വിശദ വിവരങ്ങൾ കോഴ്സ് കോ-ഓഡിനേറ്ററിൽനിന്ന് ലഭിക്കും. ഫോൺ: 9496215993, ഇ--മെയിൽ: bijuncusat@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.