ആലുവ പൊലീസ് സ്‌റ്റേഷൻ പൊളിച്ച് പണിയും; നാളെ മുതൽ പ്രവർത്തനം മറ്റൊരു കെട്ടിടത്തിൽ

ആലുവ: കാലപ്പഴക്കവും അസൗകര്യവും മൂലം പൊറുതിമുട്ടുന്ന ആലുവ ഇൗസ്റ്റ് പൊലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിച്ചുപണിയിന്നു. തിങ്കളാഴ്ച മുതൽ സ്‌റ്റേഷൻ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും. സ്‌റ്റേഷന് പിറകില്‍ സബ് ജയിലിന് സമീപത്തെ നാര്‍കോട്ടിക് സെല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് താൽക്കാലികമായി മാറ്റുന്നതെന്ന് പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ പറഞ്ഞു. നേരേത്ത ക്രൈം ബ്രാഞ്ച്, പാസ്‌പോര്‍ട്ട് ഓഫിസ് എന്നിവ ഇൗ കെട്ടിടത്തിൽ പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് നിലകളില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പുതിയ കെട്ടിടത്തി‍​െൻറ രൂപരേഖയും ടെൻഡറും പൂര്‍ത്തിയായിട്ടില്ല. ഉടന്‍ പഴയ കെട്ടിടം ഒഴിയാനാണ് തീരുമാനം. മൂന്നുവര്‍ഷം മുമ്പ് ഇൗ കെട്ടിടത്തി​െൻറ കാലാവധി അവസാനിച്ചിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിച്ച കെട്ടിടം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇവിടെ സെല്‍ ഉള്‍പ്പെടെയുള്ള സൗകര്യവും ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.ഐയുടെയും എസ്.ഐയുടെയും ഓഫിസ് അടുത്തടുത്തായിരുന്നു. സൗകര്യക്കുറവ് വന്നതോടെ പുതിയ കെട്ടിടം നിർമിച്ച് സി.ഐയുടെ ഓഫിസ് മാറ്റി. ഇതിന് ശേഷം ആലുവ വിഭജിച്ച് എടത്തല, ആലുവ വെസ്‌റ്റ് (ആലങ്ങാട്) എന്നീ സ്‌റ്റേഷനുകൾ നിലവിൽ വന്നു. മൂന്നുവര്‍ഷം മുമ്പ് ആലുവ സ്‌റ്റേഷനിൽ 110 പേരുടെ അംഗബലമുണ്ടായിരുന്നു. എടത്തല സ്‌റ്റേഷന്‍ വന്നതോടെ 73 ആയി. ക്യാപ്‌ഷൻ ea56 police ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.