എം.ജി സർവകലാശാല വാർത്തകൾ

പിഎച്ച്.ഡി കോഴ്സ് വർക്ക് 2017ലെ പിഎച്ച്.ഡി പ്രവേശത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ കോഴ്സ് വർക്ക് ജനുവരി ഒന്നിന് ഗവേഷണകേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്േട്രഷൻ ഉത്തരവുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കണം. പ്രാക്ടിക്കൽ മൂന്നാം സെമസ്റ്റർ എം.എസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺേട്രാൾ (സി.എസ്.എസ് റഗുലർ/സപ്ലിമ​െൻററി) - ഡിസംബർ 2017 പരീക്ഷകളുടെ പ്രാക്ടിക്കൽ ജനുവരി ഒമ്പതുമുതൽ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫലം 2017 ഒക്ടോബറിൽ നടത്തിയ അവസാനവർഷ എം.എസ്സി മെഡിക്കൽ മൈേക്രാ ബയോളജി, മാസ്റ്റർ ഓഫ് ഫിസിയോ തെറപ്പി (റഗുലർ/സപ്ലിമ​െൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്ക് ജനുവരി 11വരെ അപേക്ഷിക്കാം. എം.എസ്സി മെഡിക്കൽ മൈേക്രാ ബയോളജിയിൽ ഗാന്ധിനഗർ എസ്.എം.ഇയിലെ ശിൽപ എസ്., സുബാന എസ്., ടോണിയ എലിസബത്ത് തോമസ് എന്നിവരും മാസ്റ്റർ ഓഫ് ഫിസിയോ തെറപ്പിയിൽ ഗീതു കൃഷ്ണ, രസ്ന എസ്., ജോസ്മി ജോസഫ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 11വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.