പുതുവത്സരാഘോഷം: തോപ്പുംപടി പാലം അടക്കാനുള്ള തീരുമാനം ദുരിതമാകുമെന്ന്​

മട്ടാഞ്ചേരി: പുതുവത്സരാഘോഷത്തി‍​െൻറ ഭാഗമായി 31ന് വൈകീട്ട് ഏഴരക്ക് തോപ്പുംപടി ഹാർബർ പാലം അടക്കാനുള്ള തീരുമാനം പ്രദേശവാസികള്‍ക്ക് ദുരിതമാകുമെന്ന് ആക്ഷേപം. ബി.ഒ.ടി പാലത്തിലൂടെ പ്രവേശിക്കുന്ന ഇരുചക്രമടക്കമുള്ള വാഹനങ്ങൾ പള്ളുരുത്തി ഭാഗത്തേക്ക് മാത്രമേ കടത്തിവിടൂ. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി ഭാഗത്തേക്കുള്ള എല്ലാ വഴികളും അടക്കും. ജോലി ആവശ്യങ്ങൾക്കും മറ്റ് കാര്യങ്ങള്‍ക്കും നഗരത്തിലും ദൂരസ്ഥലങ്ങളിലും പോകുന്നവര്‍ മടങ്ങിയെത്താന്‍ വൈകുമെന്നിരിക്കെ സബ് കലക്ടറുടെ തീരുമാനത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുൻവർഷങ്ങളിൽ രാത്രി ഒമ്പതിനുശേഷം ഇതര ജില്ലകളിലെ വാഹനങ്ങള്‍ എത്തുന്നത് തടയാന്‍ പൊലീസ് പ്രവേശനാതിർത്തിയിൽ പരിശോധന നടത്തുമായിരുന്നെങ്കിലും പ്രദേശവാസികളുടേത് കടത്തിവിടുമായിരുന്നു. പപ്പാഞ്ഞി കത്തിക്കൽ കടപ്പുറത്തുനിന്ന് മാറ്റാനുള്ള തീരുമാനം ആഘോഷത്തി​െൻറ മാറ്റ് കുറക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 33 വര്‍ഷത്തെ കാര്‍ണിവൽ ചരിത്രത്തിൽ ആദ്യമായാണ് കടപ്പുറത്തുനിന്ന് ആഘോഷം മാറ്റുന്നത്. സൂനാമി വേളയില്‍പോലും കടപ്പുറത്തുതന്നെയായിരുന്നു. കോടികൾ ചെലവിട്ട് നവീകരിച്ച ഫോര്‍ട്ട്കൊച്ചി പരേഡ് മൈതാനിയോട് ചേർന്ന് പപ്പാഞ്ഞി കത്തിക്കുമ്പോഴുണ്ടാകുന്ന ചൂട് പുല്ലുകൾ നശിക്കാൻ ഇടയാക്കുമെന്നും ആശങ്കയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.