ഗുജറാത്തിൽ ജനവികാരം പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല ^മന്ത്രി സുധാകരൻ

ഗുജറാത്തിൽ ജനവികാരം പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല -മന്ത്രി സുധാകരൻ ചാരുംമൂട്: ഗുജറാത്തിൽ ബി.ജെ.പി തീവ്രഹിന്ദുത്വവും കോൺഗ്രസ് മൃദുഹിന്ദുത്വവുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് മന്ത്രി ജി. സുധാകരൻ. മോദി ഭരണത്തിനെതിരായ ജനവികാരം പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. സി.പി.എം ചാരുംമൂട് ഏരിയ സമ്മേളന ഭാഗമായി നൂറനാട് പടനിലത്ത് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. രാജൻ പിള്ള അധ്യക്ഷത വഹിച്ചു. എൻ.എസ്. ശ്രീകുമാർ, വിശ്വൻ പടനിലം, സി.എസ്‌. സുജാത, ജി. രാജമ്മ, ആർ. രാജേഷ് എം.എൽ.എ, എ. മഹേന്ദ്രൻ, ബി. വിനോദ് എന്നിവർ സംസാരിച്ചു. വി. ഗീത, എ. നൗഷാദ്, ബി. ബിനു, എസ്. രാജേഷ്, കെ. മനോഹരൻ എന്നിവരാണ് പ്രസീഡിയം നിയന്ത്രിക്കുന്നത്. പരിപാടികൾ ഇന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ല ആസൂത്രണ സമിതി യോഗം -രാവിലെ 11.30 ആലപ്പുഴ എംപ്ലോയബിലിറ്റി സ​െൻറർ: സ്വകാര്യമേഖലയിലെ വിവിധ ഒഴിവിലേക്ക് ജോലി അഭിമുഖം -രാവിലെ 10.00 ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം: പിന്നാക്ക വികസന കോർപറേഷൻ പ്രദർശന വിപണന മേള -10.00, പടയണി -6.30 ആലപ്പുഴ നഗരചത്വരം ആർട്ട് ഗാലറി: പള്ളിച്ചൽ രാജമോഹന​െൻറ മണൽചിത്ര പ്രദർശനം -രാവിലെ 10.00 ആലപ്പുഴ തിരുവമ്പാടി കിരാതരുദ്ര മഹാദേവ ക്ഷേത്രം: രണ്ടാമത് ശ്രീഗുരുവായൂരപ്പൻ സത്രം. നാരായണീയ പാരായണം -10.00, ഒാട്ടൻതുള്ളൽ -5.00 ആലപ്പുഴ വാടക്കല്‍ ക്ഷീരസംഘം: ക്ഷീരവികസന വകുപ്പ് യോഗം -10.00 ചേർത്തല വുഡ്ലാൻഡ് ഒാഡിറ്റോറിയം: സി.പി.ഐ (എം.എൽ) റെഡ്ഫ്ലാഗ് ജില്ല സമ്മേളനം -വൈകു. 5.00 ചേർത്തല പടിഞ്ഞാറെ കൊട്ടാരം ധർമശാസ്ത ക്ഷേത്രം: ഉത്സവം. ശ്രീബലി -8.30, ശീതങ്കൻതുള്ളൽ -10.00, താളരാഗലയം -രാത്രി 8.30 ചേർത്തല എസ്.എൻ.പുരം കാരികുഴി മഹാവിഷ്ണു ക്ഷേത്രം: കലശവാർഷികം. നാടൻപാട്ട് -രാത്രി 8.30 ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: മാർകഴി നൃത്തസംഗീതോത്സവം. പറകൊട്ടിപ്പാട്ട് -രാവിലെ 6.00, നാഗസ്വരക്കച്ചേരി -7.00, സംഗീതാരാധന -9.00, മൃദംഗമേളം -2.00, സംഗീതസദസ്സ് -3.30, നൃത്തനൃത്യങ്ങൾ -രാത്രി 7.30 ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്ര ഓഡിറ്റോറിയം: വഞ്ചിപ്പാട്ട് പഠന കളരി -10.00 മാന്നാർ ഹോട്ടൽ ലാവണ്യ: ജേസി ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവത്സര ആഘോഷം -6.30 വെൺമണി ചക്കാലേത്ത് ചെറിയാൻസ് വില്ല: കീരിക്കാട്ട് കുടുംബയോഗത്തി​െൻറ ക്രിസ്മസ്-നവവത്സര ആഘോഷം -6.00 മാവേലിക്കര പീറ്റ് മെമ്മോറിയല്‍ െട്രയിനിങ് കോളജ് ഓഡിറ്റോറിയം: ഡി.ഡി.ഒമാര്‍ക്ക് പരിശീലനം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.