മുത്തലാഖ് ബില്ല്​: സർക്കാർ പിന്തിരിയണം ^തൊടിയൂർ

മുത്തലാഖ് ബില്ല്: സർക്കാർ പിന്തിരിയണം -തൊടിയൂർ കൊല്ലം: ബ്രിട്ടീഷ് ഭരണകാലത്ത് ശരീഅത്ത് ആപ്ലിക്കേഷൻ ആക്ടും സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ ഭരണഘടനയും മുസ്ലിംകൾക്ക് അനുവദിച്ച മതസ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള ആസൂത്രിതനീക്കത്തി​െൻറ ഭാഗമാണ് മുത്തലാഖ് ബിെല്ലന്ന് ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വാർത്തകുറിപ്പിൽ പറഞ്ഞു. ബില്ല് പാസാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.