Must'അക്ഷരവീടി'ലൂടെ നടപ്പാവുന്നത്​ പുതിയ ചരിത്ര നിർമിതി ^വി.എസ്​

Must'അക്ഷരവീടി'ലൂടെ നടപ്പാവുന്നത് പുതിയ ചരിത്ര നിർമിതി -വി.എസ് തിരുവനന്തപുരം: മലയാള അക്ഷരമാല ക്രമത്തിൽ 51 അക്ഷര വീടുകൾ യാഥാർഥ്യമാവുേമ്പാൾ നടപ്പാകുന്നത് പുതിയ ചരിത്ര നിർമിതി കൂടിയാണെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ. അർഹരായ പ്രതിഭകളുടെ കൈകളിലേക്ക് ഇത്തരം വീടുകൾ എത്തുേമ്പാൾ അതിനു മികവ് ഏറെയാണ്. അർഹതക്കുള്ള അംഗീകാരം കൂടിയാണത്. രണ്ടാമത്തെ 'അക്ഷരവീട്' ചലച്ചിത്ര നടി ജമീല മാലിക്കിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യന്തം ശ്ലാഘനീയമായ കാര്യമാണ് 'മാധ്യമ'വും 'അമ്മ'യും 'യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും' ചേർന്ന് ഒരുക്കിയത്. കൗതുകവും ശ്രദ്ധേയവുമായ ഒരു പദ്ധതിയാണിത്. നമ്മുെട ഭാഷയെയും കലയെയും സംസ്കാരത്തെയും കായികമേഖലയെയും ഉയരങ്ങളിലേക്ക് കൊണ്ടുപോവാൻ സ്വജീവിതം മാറ്റിവെച്ചവരെയാണ് ആദരിക്കുന്നത്. കാലത്തി​െൻറ കുത്തൊഴുക്കിൽ പലവിധ കാരണങ്ങളാൽ വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുപോവുകയോ അകറ്റിനിർത്തെപ്പടുകയോ ചെയ്തവരാണിവർ. വിസ്മരിക്കപ്പെട്ടു പോകാവുന്ന ഇത്തരം പ്രതിഭകളെ കണ്ടെത്തി അവർക്ക് താങ്ങും തണലും ഒരുക്കുക മാത്രമല്ല പുതിയ പ്രതീക്ഷകൾ കൂടി നൽകുകയാണ് അക്ഷരവീടിലൂടെ ചെയ്യുന്നത്. തിരക്കിലും ബഹളത്തിലും മുങ്ങിപ്പൊങ്ങി കഴിയാവുന്നത്ര ജീവിതസൗഭാഗ്യങ്ങൾ വെട്ടിപ്പിടിക്കുന്ന തത്രപ്പാടിലാണ് എല്ലാ മനുഷ്യരും. ഇങ്ങനെ ആശങ്കൾ നിഴലിച്ചു നിൽക്കുന്ന സന്ദർഭത്തിലാണ് മാധ്യമത്തി​െൻറ നേതൃത്വത്തിൽ മനുഷ്യസ്നേഹപരമായ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. അരനൂറ്റാണ്ടു മുമ്പ് വെള്ളിത്തിരയിലെത്തി മലയാളത്തെ ധന്യമാക്കിയ നടിയാണ് ജമീല മാലിക്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയ ആദ്യ മലയാളി പെൺകുട്ടി. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വനിത. മലയാള സിനിമയെ ഇവരുടെ സാന്നിധ്യം സമ്പന്നമാക്കി. ചരിത്രത്തി​െൻറ നിർണായക നിമിഷത്തിൽ തിരശ്ശീലക്കു പിന്നിേലക്ക് ഇവർ പിന്തള്ളപ്പെട്ടു. പ്രതിജ്ഞാബദ്ധത മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് പലതും ചെയ്യാൻ കഴിയുമെന്നതി​െൻറ ഉദാഹരണം കൂടിയാണ് അക്ഷരവീട് പദ്ധതിയെന്നും വി.എസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.