'ക്രോസ് റോഡ്' -പ്രദര്‍ശനം ഇന്ന്​

മൂവാറ്റുപുഴ: ഫിലിം സൊസൈറ്റിയും മേളയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് ആറിന് 'ക്രോസ് റോഡ്' എന്ന ചിത്രം മേള ഒാഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും. 10 സംവിധായകര്‍ ചേര്‍ന്ന് 10 സ്ത്രീകളുടെ കഥ പറയുന്ന മലയാള ചിത്രമാണിത്. ലെനിന്‍ രാജേന്ദ്രന്‍, മധുപാല്‍, ശശി പരവൂര്‍, ആല്‍ബര്‍ട്ട്, അവിര റെബേക്ക, പ്രദീപ് നായര്‍, നേമം പുഷ്പരാജ്, അശോക് ആര്‍. നാഥ്, ബാബു തിരുവല്ല, നയന സൂര്യന്‍ എന്നിവരാണ് സംവിധായകർ. പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന ഓപണ്‍ ഫോറത്തിൽ പ്രദീപ് നായര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.