തിരുവുത്സവത്തിന് കൊടിയേറി

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ . വ്യാഴാഴ്ച വൈകീട്ട് വിശേഷാല്‍ ദീപാരാധനക്കുശേഷം ക്ഷേത്രം മേല്‍ശാന്തി പുളിക്കപ്പറമ്പ് ദിനേശന്‍ നമ്പൂതിരിയുടെ കാർമികത്വത്തില്‍ കൊടിമരച്ചുവട്ടില്‍ പ്രത്യേക പൂജകള്‍ നടന്നു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി പ്രതിനിധി ഇരിങ്ങാലക്കുട തരണനല്ലൂര്‍ മാടശ്ശേരി ഹരിശങ്കര്‍ നമ്പൂതിരി തൃക്കൊടിയേറ്റ് നടത്തി. വെള്ളിയാഴ്ച രാവിലെ പതിവ്പൂജകള്‍, എട്ടിന് പഞ്ചഗവ്യാഭിഷേകം, ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ്. വൈകീട്ട് ദീപാരാധനക്കുശേഷം ഏഴിന് ഭക്തിഗാനമേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.