ബാലദിന ഘോഷയാത്രയും ബാലസംഗമവും

മൂവാറ്റുപുഴ: ബാലസംഘം 79-ാം ജന്മദിനാഘോഷത്തി​െൻറ ഭാഗമായി മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇ.ഇ.സി മാർക്കറ്റിന് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് കുട്ടികൾ അണിനിരന്നു. എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ബാലസംഗമം നടൻ അസീസ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു. കവി കുമാർ കെ. മുടവൂർ ബാലദിന സന്ദേശം നൽകി. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം ഏരിയ പ്രസിഡൻറ് എ.എം. നീതുമോൾ അധ്യക്ഷത വഹിച്ചു. ഗോപിക സുരേഷ് സ്വാഗതം പറഞ്ഞു. കെ.കെ. ചന്ദ്രൻ, കെ.എൻ. ജയപ്രകാശ്, അഖിൽ ടി. രവി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.