മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെൻറ് ഏഴിന് ആരംഭിക്കും

ആലുവ: മാര്‍ അത്തനേഷ്യസ് അഖിലേന്ത്യ ഇൻറര്‍ സ്‌കൂള്‍ ഫുട്ബാള്‍ ടൂര്‍ണമ​െൻറ് ജനുവരി ഏഴിന് ആരംഭിക്കും. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലിന് ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ എം.ഒ. ജോണ്‍ പതാക ഉയര്‍ത്തും. ഫാ. ജേക്കബ് മഞ്ഞളി പ്രഭാഷണം നടത്തും. ആര്‍മി സ്‌പോര്‍ട്‌സ് സ്‌കൂള്‍ ബംഗളൂരു, ഫാ. ആഗ്നല്‍ എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോവ, സായി ഇൻറര്‍നാഷനല്‍ കോലാപൂര്‍, അല്‍ അമീന്‍ പി.യു.സി ബംഗളൂരു, ദി യെനപോയ പി.യു.സി മംഗലാപുരം, എന്‍.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചേലാമ്പ്ര, മലപ്പുറം എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂര്‍ണമ​െൻറിനോടനുബന്ധിച്ച് ജില്ലയിലെ നാല് പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വെറ്ററന്‍സ് മത്സരവും നടക്കും. 14, 22 തീയതികളിലായി നടക്കുന്ന മത്സരങ്ങളില്‍ ബോള്‍ഗാട്ടി, എറണാകുളം, വടുതല, ആലുവ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ജനുവരി 23നാണ് സമാപനം. ചെണ്ടമേളം അരങ്ങേറ്റം ആലുവ: എസ്.എന്‍.ഡി.പി ഗ്രന്ഥശാല ആഭിമുഖ്യത്തില്‍ ചെണ്ടമേളം അരങ്ങേറ്റം നടക്കും. ശനിയാഴ്ച വൈകീട്ട് 5.30ന് എടയപ്പുറം കോലാട്ട്കാവ് ക്ഷേത്രത്തിലാണ് അരങ്ങേറ്റം. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.