പിന്നാക്ക ന്യൂനപക്ഷ അവകാശങ്ങൾ സർക്കാർ ഹനിക്കുന്നു ^മെക്ക

പിന്നാക്ക ന്യൂനപക്ഷ അവകാശങ്ങൾ സർക്കാർ ഹനിക്കുന്നു -മെക്ക കൊച്ചി: പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാദത്തമായ അവകാശങ്ങൾ സംസ്ഥാന സർക്കാർ ഹനിക്കുകയാണെന്ന് മെക്ക സംസ്ഥാന സെക്രേട്ടറിയറ്റ് ആരോപിച്ചു. വഖഫ് ബോർഡ് നിയമനം, മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം, ക്രീമിലെയർ പരിധി ഉയർത്താതിരിക്കൽ എന്നിങ്ങനെ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ സർക്കാർ നടപടികളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആക്ടിങ് പ്രസിഡൻറ് പ്രഫ. ഇ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ബി. കുഞ്ഞുമുഹമ്മദ്, എ.എസ്.എ. റസാഖ്, ടി.എസ്. അസീസ്, സി.എച്ച്. ഹംസ മാസ്റ്റർ, അബ്ദുറഹ്മാൻകുഞ്ഞ്, കെ.എം. അബ്ദുൽ കരീം, എം.എ. ലത്തീഫ്, റഷീദ് മംഗലപ്പള്ളി, എ.െഎ. മുബീൻ, കെ.എം. ഉമർ മുള്ളൂർക്കര എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.