കൈക്കൂലി കേസ്: രാഹുൽ ആർ.നായർക്ക് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: ക്വാറി ഉടമകളിൽനിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ പത്തനംതിട്ട മുൻ ജില്ല പൊലീസ് മേധാവി രാഹുൽ ആർ.നായർക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. രാഹുൽ ആർ.നായർ സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണം കൈക്കൂലി വാങ്ങാൻ വേണ്ടി പറഞ്ഞതല്ല. അവർ സ്ഥിരമായി ഫോൺ വിളിക്കാറുണ്ടായിരുന്നു. ക്വാറി ഉടമയുടെ മൊഴി വിശ്വാസയോഗ്യമല്ല, 2014 മേയിൽ മൂന്ന്, നാല് തീയതികളിൽ നടത്തിയ ബാങ്ക് ഇടപാടുകളും നിയമപരമായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ശശിധരൻ നൽകിയ ചാർജിൽ പറയുന്നു. 2014ൽ നടന്ന കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി അന്നത്തെ വിജിലൻസ് ഡയറക്ടർ ആർ. സുകേശൻ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. എല്ലാ മാസവും 10 ലക്ഷം രൂപ പടി നൽകണം അല്ലെങ്കിൽ പത്തനംതിട്ട, കോട്ടയം ക്രഷറുകൾ സുഗമമായി നടത്താൻ സമിതിക്കില്ലെന്നും എസ്.പി ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. അന്ന് 20 സാക്ഷികളിൽ നിന്നും മൊഴിയെടുത്തിരുന്നു. എസ്.പിയും ക്വാറി ഉടമയും സഹോദരനും തമ്മിലുള്ള മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങൾ കേസിൽ പ്രധാന തെളിവായിരുന്നു. ക്ലീൻ ചിറ്റ് നൽകിയതിനെതിരായ വാദം ജനുവരി 19ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.