വനിത കമീഷ​െൻറ വിശ്വാസ്യത നഷ്​ടമായി ^വെല്‍ഫെയര്‍ പാര്‍ട്ടി

വനിത കമീഷ​െൻറ വിശ്വാസ്യത നഷ്ടമായി -വെല്‍ഫെയര്‍ പാര്‍ട്ടി കൊച്ചി: സംസ്ഥാന വനിത കമീഷ​െൻറ വിശ്വാസ്യതയും നിഷ്പക്ഷതയും നഷ്ടമായതായി വെല്‍ഫെയര്‍ പാര്‍ട്ടി വനിത വിഭാഗം നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സംഘ്പരിവാര്‍ പ്രതികളാകുന്ന കേസുകളില്‍ കമീഷനില്‍ എത്തുന്ന പരാതികള്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല. തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതിലും തൃശൂരിലെ കോളജ് അധ്യാപികക്ക് നേരെ സംഘ്പരിവാറുകാർ വധഭീഷണി മുഴക്കിയ സംഭവത്തിലും ഇത് വ്യക്തമായതാണ്. സംഘ്പരിവാറിനെതിരെ മൃദുസമീപനം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാറി​െൻറ നിലപാടുകള്‍ അതേപടി തുടരുകയാണ് കമീഷൻ. മുസ്ലിം സ്ത്രീകളെ കൂട്ടമാനഭംഗം ചെയ്യണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത ആർ.എസ്.എസ് പ്രവര്‍ത്തകനെതിരെ കൃത്യമായ തെളിവുകള്‍ സഹിതം താന്‍ നല്‍കിയ പരാതിയില്‍ കമീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. അന്വേഷിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിെച്ചങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പരാമർശങ്ങൾ നടത്തിയവർക്കെതിരെ സ്വമേധയ കേെസടുത്ത കമീഷന്‍ ത​െൻറ പരാതി അവഗണിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. കമീഷ​െൻറ പ്രവര്‍ത്തനങ്ങളെപ്പറ്റി സോഷ്യല്‍ ഓഡിറ്റിങ് നടത്തണമെന്നും വനിത നേതാക്കള്‍ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ, വർക്കിങ് കമ്മിറ്റി അംഗം ഉഷാകുമാരി, വനിത വിഭാഗം കൺവീനർ എ.എ. ആബിദ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.