മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടൽ; സ്വർണം നൽകിയയാൾ ഒളിവിൽ

* എ.എസ്.െഎക്കെതിരെ നിരവധി കേസുകൾ ആലുവ: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾക്ക് സ്വർണം നൽകിയയാൾ ഒളിവിൽ. യു.സി കോളജ് സ്വദേശി നിഷാദാണ് ഒളിവിലായത്. നിഷാദിന് സ്വ‌ർണം കൈമാറിയത് മുൻ എ.എസ്.ഐ മക്കാർ എന്നാണ് അറിയുന്നത്. ഇവർക്ക് മുക്കുപണ്ടം നിർമിച്ച് നൽകിയയാളും ഒളിവിലാണ്. പ്രധാന പ്രതികളായ ചെങ്ങമനാട് ദേശം പുറയാർ വെണ്ണിപറമ്പിൽ (കുഴിക്കടവിൽ) വീട്ടിൽ റുക്‌സാന (28), ഭർത്താവ് ഷിഹാബുദ്ദീൻ (35) എന്നിവർ നേരേത്ത അറസ്‌റ്റിലായിരുന്നു. ചൊവ്വാഴ്ച കോട്ടപ്പടി പൊലീസ് മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കി ജാമ്യത്തിലിറങ്ങുമ്പോഴാണ് ആലുവ പൊലീസ് എത്തി മക്കാറിനെ പിടികൂടിയത്. മുക്കുപണ്ട പണയ കേസിൽ പൊലീസ് പണി നഷ്ടമായിട്ടും ഇദ്ദേഹം തട്ടിപ്പ് തുടർന്നു. ആലുവയിൽ രണ്ടും െകാച്ചിയിലും കോതമംഗലത്തും ഒാേരാ കേസും ഇയാൾക്കെതിരെയുണ്ട്. ആലുവ സ്‌റ്റേഷനിലെ മുൻ അഡീഷനൽ എസ്.ഐയാണ് മക്കാർ. മുക്കുപണ്ടം ഉണ്ടാക്കി പണയപ്പെടുത്തി പണം തട്ടിയ മറ്റൊരു കേസിൽ പിടിയിലായ തൃശൂർ സ്വദേശി ഗോപി, മക്കാറിന് പണയപ്പെടുത്താൻ താൻ മുക്കുപണ്ടം നൽകിയതായി വെളിപ്പെടുത്തിയിരുന്നു. ജില്ല പൊലീസ് വായ്പ സഹകരണ സംഘത്തിൽ 74 ഗ്രാം സ്വർണം പണയപ്പെടുത്തി രണ്ടരലക്ഷം രൂപയും ജില്ല സഹകരണ ബാങ്കി​െൻറ കോതമംഗലം ശാഖയിൽ മുക്കുപണ്ടം നൽകി നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. തട്ടിപ്പ് കഥകൾ പുറത്തായതോടെ മക്കാർ മെഡിക്കൽ അവധിയെടുത്തു. പിന്നീട് പി.എൻ. ഉണ്ണിരാജൻ റൂറൽ എസ്.പിയായിരിക്കെ ഇയാളെ സർവിസിൽനിന്ന് പുറത്താക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.