ശസ്​ത്രക്രിയ നടത്തിയെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രി പറ്റിച്ചു; പൊലീസ്​ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: മൂത്രാശയ കല്ലിന് ശസ്ത്രക്രിയ നടത്തിയെന്ന് അവകാശപ്പെട്ട് 60,000 രൂപ ഈടാക്കിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിക്കും യൂറോളജിസ്റ്റിനുമെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. തിരുവനന്തപുരം ജില്ല പൊലീസ് മേധാവി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സ്വകാര്യ ആശുപത്രിക്കും യൂറോളജിസ്റ്റിനുമെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസി​െൻറ ഉത്തരവ്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. വാട്സ്ആപ് സന്ദേശമായി മനുഷ്യാവകാശ കമീഷന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയ നടപടികളിലേക്ക് പ്രവേശിച്ചത്. ഗൾഫിൽ ജോലി ചെയ്യുന്ന യുവാവാണ് വാട്സ്ആപ്പിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹം മൂത്രാശയ കല്ലിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധിച്ച ഡോക്ടർ സർജറിക്ക് നിർദേശിച്ചതായി പരാതിക്കാരൻ പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം പിറ്റേന്ന് വിട്ടയച്ചു. കല്ല് നീക്കം ചെയ്തശേഷം സ്റ്റ​െൻറ് ഘടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. വേദനക്ക് ശമനമുണ്ടാകാത്തതിനെതുടർന്ന് മറ്റൊരു ആശുപത്രിയിൽ പരിശോധിച്ചു. ശസ്ത്രക്രിയയിൽ കല്ല് നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഒരു ലക്ഷം രൂപ ചെലവായതായി പരാതിക്കാരൻ പറയുന്നു. വാട്സ്ആപ് സന്ദേശത്തിൽ പരാതിക്കാരൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് തെളിവുസഹിതം സംഭവം വിവരിക്കുന്ന ദൃശ്യമാണുള്ളത്. സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന പാവപ്പെട്ട രോഗികളെ പണത്തിനായി ഇത്തരത്തിൽ പറ്റിക്കുന്ന നിരവധി ആശുപത്രികളുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.