കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷിച്ചു

കൂത്താട്ടുകുളം: മദ്യപിച്ച് ലക്കുകെട്ട് കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കിണറ്റിൽ വീണ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കോട്ടയം കുമാരനെല്ലൂർ സ്വദേശി പ്രദീപാണ് (30) കിണറ്റിൽ വീണത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് പ്രദീപ്. രാവിലെ കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡിലെത്തി വസ്ത്രങ്ങൾ ഉൗരി ചേഷ്ടകൾ കാണിക്കാൻ ശ്രമം നടത്തിയപ്പോൾ നാട്ടുകാർ പൊലീസ് സഹായത്തോടെ മാറ്റിയിരുന്നു. കോട്ടയത്താണ് വീടെന്ന് പറഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. തൊട്ടടുത്ത ബിവറേജസിൽനിന്ന് മദ്യം വാങ്ങി കുടിച്ചതിനെ തുടർന്നാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. ഫയർഫോഴ്സ് സ്ഥലത്തെത്തി കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ലഹരി ഇറങ്ങിയതോടെ കുമാരനെല്ലൂരിലെ റെഡ്ക്രോസ് സൊസൈറ്റി പ്രവർത്തകരുടെ ഫോൺ നമ്പർ നൽകി. അവർ എത്തി കൂട്ടിക്കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.