ടെമ്പോ ട്രാവലർ ഗുഡ്​സ്​ ഓട്ടോയിൽ ഇടിച്ച്​ ​െഡ്രെവർക്ക്​ പരിക്ക്​

മൂവാറ്റുപുഴ: ടെമ്പോ ട്രാവലർ ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. മുളവൂർ കാരിക്കുഴി അലിയാറിനാണ് (50) പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.45ന് പെരുമറ്റം പാലത്തിലായിരുന്നു അപകടം. മൂന്നാറിൽ വിനോദയാത്രക്ക്പോയി മൂവാറ്റുപുഴ ഭാഗത്തേക്ക് മടങ്ങുകയായിരുന്ന ടെമ്പോ ട്രാവലറും മൂവാറ്റുപുഴ ഭാഗത്തുനിന്ന് മുളവൂർക്ക് പോയ ഗുഡ്സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോയിൽ കുരുങ്ങിയ അലിയാറിനെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ ജോൺ ജി. പ്ലാക്കലി​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ കെ.എ. ജാഫർ ഖാൻ, ഫയർമാൻമാരായ വി.എം. ഷാജി, ബിനീഷ്, ഷൈൻ, ബിജു, ബാബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.