മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ്​; 72 കേസുകൾ പരിഗണിച്ചു

ആലപ്പുഴ: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ആലപ്പുഴയിൽ നടത്തിയ സിറ്റിങ്ങിൽ 72 കേസുകൾ പരിഗണിച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 57 കേസുകളും ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളും മത്സ്യഫെഡുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും ഹൗസിങ് ബോർഡുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുമാണ് കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥ​െൻറ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിൽ പരിഗണിച്ചത്. കമീഷ​െൻറ ശിപാർശ പ്രകാരം സർക്കാർ അനുവദിച്ച വായ്പ ബന്ധപ്പെട്ട വിഷയങ്ങളും അമിത പലിശ ഈടാക്കൽ, നിർബന്ധിച്ച് വായ്പ പുതുക്കൽ തുടങ്ങിയവയുമായിരുന്നു പരാതികളിലേറെയും. പരസ്പര ധാരണയിലൂടെ വായ്പ തീർപ്പാക്കാനും സാധിച്ചു. 1,44,317 രൂപയുടെ കടാശ്വാസം ലഭിച്ച് ഈടാധാരം തിരികെ നൽകാത്ത അഞ്ച് കേസുകളിൽ ഈടാധാരം ഒരു മാസത്തിനകം തിരികെ നൽകാൻ കമീഷൻ ഉത്തരവിട്ടു. തറയിൽകടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽനിന്ന് വായ്പയെടുത്ത ഒമ്പത് കേസുകളിൽ 4,12,527 രൂപ കടാശ്വാസം അനുവദിക്കുന്നതിന് കമീഷൻ ശിപാർശ ചെയ്തു. വായ്പ രേഖകൾ പുനഃപരിശോധനക്ക് ആറ് കേസുകളും ദേശസാത്കൃത ബാങ്കുകൾ ഹാജരാകാത്തതിനാൽ എട്ട് കേസുകളും അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. കമീഷ​െൻറ മുൻ ഉത്തരവ് പ്രകാരം നടപടി പൂർത്തിയാക്കാത്ത നാല് കേസുകളിൽ ജോയൻറ് രജിസ്ട്രാർക്ക് ഒരുമാസം കൂടി സമയം അനുവദിച്ചു. സഹകരണ രജിസ്ട്രാർ ഉത്തരവിനെതിരെ ഹൈകോടതിയിൽ ഫയൽ ചെയ്ത മൂന്ന് കേസുകളിൽ വായ്പ ഈടാക്കുന്നതിന് ബാങ്ക് നടപടികൾ നിർത്തിവെക്കാൻ കമീഷൻ ഉത്തരവിട്ടു. പുതിയ 15 പരാതികളും സിറ്റിങ്ങിൽ ലഭിച്ചു. കമീഷൻ അംഗങ്ങളായ കൂട്ടായി ബഷീർ, വി.വി. ശശീന്ദ്രൻ എന്നിവരും പെങ്കടുത്തു. കരോളിലൂടെ കുരുന്നുകൾ സമ്പാദിച്ച തുക ജീവകാരുണ്യ പ്രവർത്തനത്തിന് ചെങ്ങന്നൂർ: -ക്രിസ്മസ് കരോളിലൂടെ കുരുന്നുകൾ സമ്പാദിച്ച തുക തലച്ചോറിന് രോഗം ബാധിച്ച സ്റ്റെഫിക്ക് നൽകി. 16 വർഷമായി ഹൈഡ്രോപിത്താലീസ് (തലച്ചോറിൽനിന്ന് വെള്ളം പുറത്തേക്ക് പോകുന്ന അവസ്ഥ) എന്ന അപൂർവ രോഗം പിടിപെട്ട് തിരുവൻവണ്ടൂർ മാമ്മൂട്ടിൽ പി.എം. തോമസ്-സാലി എന്നിവരുടെ ഏക മകൾ സ്റ്റെഫി ബുദ്ധിമുട്ടിലാണ്. അഞ്ച് മുതൽ 13 വയസ്സുവരെയുള്ള 10 അംഗ സംഘമാണ് കരോളിൽ അണിനിരന്നത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്റ്റെഫി തോമസി​െൻറ പിതാവ് പി.എം. തോമസിന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത സുരേന്ദ്രൻ തുക കൈമാറി. തിരുവൻവണ്ടൂരിൽ ചായക്കട നടത്തി കുടുംബം പോറ്റിയിരുന്ന തോമസിന് അസ്ഥിസംബന്ധമായ അസുഖംമൂലം ജോലി ചെയ്യാനാകാതെ ആ വരുമാനവും നിലച്ചു. ഭാര്യ സാലിക്കും ശാരീരിക അവശതകളുണ്ട്. ഇപ്പോൾ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ജീവിക്കുന്നത്. സി.പി.എം ഏരിയ സമ്മേളനം ഇന്ന് ചാരുംമൂട്: സി.പി.എം ചാരുംമൂട് ഏരിയ സമ്മേളനം പടനിലം എച്ച്.എസ്.എസിൽ ബുധനാഴ്ച തുടങ്ങും. 29ന് സമാപിക്കും. രാവിലെ 10-.30ന് മന്ത്രി ജി. സുധാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.