തിരുവനന്തപുരം: മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി (ത്രിവത്സരം) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ ഹാൾടിക്കറ്റുമായി 28 മുതൽ ജനുവരി നാല് വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ പുനഃപരിശോധന വിഭാഗത്തിൽ എത്തണം. ബി.എച്ച്.എം ഫലം ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ (ബി.എച്ച്.എം) (2014 സ്കീം െറഗുലർ ആൻഡ് സപ്ലിമെൻററി, 2011-2006 സ്കീം -സപ്ലിമെൻററി) ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനുള്ള അവസാനതീയതി ജനുവരി 22. വിശദവിവരം വെബ്സൈറ്റിൽ (www.keralauniverstiy.a-c.in). എം.എ ഫലം ജൂലൈയിൽ നടത്തിയ എം.എ ഇക്കണോമിക്സ് സപ്ലിമെൻററി (വിദൂര വിദ്യാഭ്യാസകേന്ദ്രം)/മേഴ്സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. എം.ഫിൽ യൂനിവേഴ്സിറ്റി സ്കോളർഷിപ് 2017-18 വർഷത്തെ എം.ഫിൽ വിദ്യാർഥികൾക്കുള്ള യൂനിവേഴ്സിറ്റി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെൻറുകളിലും അഫിലിയേറ്റഡ് കോളജുകളിലും 2017--18 വർഷം എം.ഫിൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 42,000- രൂപയിൽ കവിയാൻ പാടില്ല. കോളജ്/ഡിപ്പാർട്ട്മെൻറ് മേധാവി വഴി നിശ്ചിത ഫോമിലുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങൾ വെബ്സൈറ്റിൽ news ലിങ്കിൽ. ബി.എസ്സി ഫലം ആഗസ്റ്റിൽ നടത്തിയ ബി.എസ്സി (ആന്വൽ സ്കീം) മേഴ്സി ചാൻസ് പാർട്ട് മൂന്ന്- മെയിൻ പരീക്ഷഫലം വെബ്സൈറ്റിൽ ലഭിക്കും. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ജനുവരി 29 വരെ അപേക്ഷിക്കാം. കെ-മാറ്റ് പ്രവേശനപരീക്ഷ എം.ബി.എ പ്രവേശനപരീക്ഷയായ 'കെ-മാറ്റ് കേരള 2018-19' ഫെബ്രുവരി നാലിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് kmatkerala.in വെബ്സൈറ്റിലും സർവകലാശാലയുടെ വെബ്സൈറ്റിൽ news ലിങ്കിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 19. ഹെൽപ് ലൈൻ നമ്പറുകൾ: 0471 -2335133, 8547255133.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.