വൈദ്യുതി മുടങ്ങും

കളമശ്ശേരി: വിദ്യാനഗർ, ചങ്ങമ്പുഴ നഗർ, രാജഗിരി, കുടിലിൽ, സോഷ്യൽ, സൗത്ത് കളമശ്ശേരി, കാർ ബോറാണ്ടം, എസ്.എൻ.ഡി.പി, യൂനിവേഴ്സിറ്റി റോഡ്, ചുള്ളിക്കൽ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . തെരഞ്ഞെടുപ്പ് കൺവെൻഷൻ കളമശ്ശേരി: ഏലൂർ നഗരസഭ പാറക്കൽ വാർഡിലെ യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ഏലൂർ മണ്ഡലം ചെയർമാൻ എം.എ. കലേഷൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി മിനി മിൽട്ടൻ, നേതാക്കളായ മുഹമ്മദ് ഷിയാസ്, ജോസഫ് ആൻറണി, ലിസി ജോർജ്, ഇ.കെ. സേതു, പി.എം. അലി, നാരായണൻകുട്ടി, പി.എം. അയ്യൂബ്, ചാർളി ജയിംസ്, എ.വി. ആൻറണി എന്നിവർ സംസാരിച്ചു. തെരെഞ്ഞടുപ്പ് കമ്മിറ്റിയും രൂപവത്കരിച്ചു. ഗുണഭോക്തൃവിഹിതം സ്വീകരിച്ചുതുടങ്ങി മുളവുകാട്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പാക്കുന്ന പദ്ധതികൾക്ക് അപേക്ഷ നൽകിയവരിൽനിന്ന് ഗുണഭോക്തൃവിഹിതം മുളവുകാട് കൃഷിഭവനിൽ സ്വീകരിച്ചുതുടങ്ങി. കുറ്റിക്കുരുമുളക്, ഗ്രോബാഗ് തൈകൾ, ജൈവവളം, കുമ്മായം, ജൈവ കീടനാശിനി, വേപ്പിൻ പിണ്ണാക്ക്, നിംബിസിഡിൻ, തെങ്ങുവെട്ട്, തെങ്ങിൻതൈ എന്നിവക്കാണ് വിഹിതം സ്വീകരിക്കുന്നത്. അപേക്ഷ നൽകിയവർ റേഷൻ കാർഡ്, കരമടച്ച രശീത്, ആധാർ എന്നിവയുടെ കോപ്പി, തെങ്ങുവെട്ടാനുള്ളവർ ബാങ്ക് പാസ്ബുക്കി​െൻറ കോപ്പി എന്നിവ സഹിതം എത്തണം. ഫോൺ: -0484 2750079, 94476 64825.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.