ടിക്കറ്റില്ല യാത്ര: കായലിൽ ചാടിയ ഒഡിഷ സ്വദേശി ആശുപത്രിയിൽ

നെട്ടൂർ: ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പരിശോധകൻ പിടികൂടിയതിനെത്തുടർന്ന് ഓടുന്ന ട്രെയിനിൽനിന്ന് ഇതര സംസ്ഥാനക്കാരൻ കായലിൽ ചാടി. ഇയാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഒഡിഷ സ്വദേശി സോദുറു നായിക്കിനെയാണ് (40) രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. കുമ്പളം-അരൂർ റെയിൽവേ പാലത്തിൽ ശനിയാഴ്ച ഉച്ചക്ക് 2.45ഓടെ ആയിരുന്നു സംഭവം. തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസിൽനിന്നാണ് ഇയാൾ ചാടിയത്. ടിക്കറ്റ് ഇെല്ലന്ന് ബോധ്യമായതോടെ തിരിച്ചറിയൽ കാർഡ് ടിക്കറ്റ് പരിശോധകൻ വാങ്ങിയിരുന്നു. പരിശോധകൻ അടുത്ത ബോഗിയിലേക്ക് പോയപ്പോഴാണ് സോദുറു കായലിൽ ചാടിയത്. ആഴം കുറവുള്ള ഭാഗത്താണ് വീണത്. മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികൾ ഇയാൾ കായലിൽ വീഴുന്നതുകണ്ട് രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തിയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസ് റെയിൽവേ പൊലീസിന് കൈമാറിയതായി പനങ്ങാട് പൊലീസ് പറഞ്ഞു. തിരിച്ചറിയൽ കാർഡ് കസ്റ്റഡിയിൽ എടുത്തതായും മറ്റുകേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.