സ്വർണക്കടത്ത് തടയാൻ നിയമം കർശനമാക്കണം –കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ്​ കോൺഗ്രസ്​

കൊച്ചി: വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് വർധിച്ച സാഹചര്യത്തിൽ ഇത് പൂർണമായി തടയാൻ നിയമവ്യവസ്ഥ കൂടുതൽ കർശനമാക്കണമെന്ന് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടുത്തിടെ നിരന്തരം സ്വർണക്കടത്ത് പിടികൂടുന്നുണ്ടെങ്കിലും നിരവധി കേസുകൾ പിടിക്കപ്പെടുന്നില്ല. അതിനാൽ സംഭവങ്ങൾക്ക് അധികൃതരുടെ ഒത്താശയുണ്ടെന്ന് സംശയം ബലപ്പെടുകയാണെന്നും യോഗം വിലയിരുത്തി. അത്യാധുനികസംവിധാനങ്ങൾ ഉണ്ടായിട്ടും സ്വർണക്കടത്ത് വർധിക്കുന്നത് ആശങ്കജനകമാണ്. പിഴയിലും ജാമ്യവ്യവസ്ഥയിലും മാറ്റം വരുത്തി സ്വർണക്കടത്ത് പൂർണമായും തടയാൻ നിയമം കർശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡൻറ് വി.പി. ജോർജ് അധ്യക്ഷത വഹിച്ചു. യൂനിയൻ ഭാരവാഹികളായ കെ.ടി. കുഞ്ഞുമോൻ, ജീമോൻ കയ്യാല, സിജോ തച്ചപ്പിള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.