ബസ്​ സ്​റ്റാൻഡ്​ കെട്ടിടത്തിൽ യുവാവ്​ തൂങ്ങി മരിച്ചനിലയിൽ

പെരുമ്പാവൂർ: സ്വകാര്യ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ ഇതരസംസ്ഥാനക്കാര​െൻറ മൃതദേഹം കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. തുണിശ്ശീലകൊണ്ട് ഉണ്ടാക്കിയ കുരുക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. പൊലീസ് എയ്ഡ്പോസ്റ്റ് ഇൗ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് പിടിയില്ലാത്ത ചെറിയ മഴു െപാലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് കൊലപാതകമാണെന്ന സംശയം ഉയർത്തുന്നത്. മൃതദേഹത്തിന് സമീപത്തും ചുണ്ടിലും രക്തപ്പാടുകൾ ഉണ്ട്. കൊലപാതകത്തിനുശേഷം മൃതദേഹം കെട്ടിത്തൂക്കിയതാേണാ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പുലർച്ചക്ക് ബസ് സ്റ്റാൻഡിലെത്തിയവരാണ് മൃതദേഹം കണ്ടത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നായ്, വിരലടയാള വിദഗ്ധർ, സയൻറിഫിക് വിഭാഗം എന്നിവർ സംഭവസ്ഥലത്ത് പരിശോധന നടത്തി. കൊല്ലപ്പെട്ടയാൾ ബസ് സ്റ്റാൻഡ് പരിസരത്ത് ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി ഇയാൾ സ്റ്റാൻഡിലെ കെട്ടിടത്തിലാണ് കിടന്നുറങ്ങാറെന്നും പറയുന്നു. പേരും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് ഇറങ്ങിയ ഇതരസംസ്ഥാന െതാഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിനിെട പ്രശ്നം തിരക്കിയെത്തിയ മലയാളി യുവാവിനെ ഇവർ ആക്രമിക്കാൻ ശ്രമിച്ചെന്നും ഇയാൾ ഓടി അടുത്ത വീട്ടിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും പറയുന്നുണ്ട്. ഇയാൾ ഉൾെപ്പടെ പലെരയും ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, സംഭവശേഷം കസ്റ്റഡിയിലെടുത്ത നാല് ഇതരസംസ്ഥാനക്കാരെ ശനിയാഴ്ച രാത്രിയിലും വിട്ടിട്ടില്ല. ബസ് സ്റ്റാൻഡിലെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളും സ്റ്റാൻഡിലെ ബസുകളിൽ കിടന്നിരുന്ന തൊഴിലാളികളിൽനിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതരസംസ്ഥാനക്കാർ പലരെയും മൃതദേഹം കാണിച്ചെങ്കിലും തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച പൊലീസ് സർജ​െൻറ മോൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.