കർണാടക സംഗീതത്തിൽ പെട്രീസ സാബു ജോസഫിന് ഒന്നാം സ്ഥാനം

മൂവാറ്റുപുഴ: തമിഴ്നാട് കാഞ്ചീപുരത്ത് നടക്കുന്ന ഇൻറർ യൂനിവേഴ്സിറ്റി സൗത്ത് സോൺ സർവകലാശാല കലോത്സവത്തിൽ കർണാടക സംഗീതത്തിൽ മൂവാറ്റുപുഴ സ്വദേശിനി പെട്രീസ സാബു ജോസഫിന് ഒന്നാം സ്ഥാനം. കാലടി സംസ്കൃത സർവകലാശാലയിൽ രണ്ടാം വർഷ എം.എ സംഗീത വിദ്യാർഥിനിയാണ് പെട്രീസ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സംഗീതം അഭ്യസിച്ചുതുടങ്ങിയ പെട്രീസ ലളിതഗാനം, പദ്യോച്ചാരണം, കർണാടക സംഗീതം എന്നിവയിലും എം.ജി സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സി.ബിഎസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കർണാടക സംഗീതത്തിൽ മൂന്നുവർഷം ഒന്നാം സ്ഥാനം നേടി. പെരിങ്ങഴ ചാലിൽ വീട്ടിൽ സാബു ജോസഫി​െൻറയും സിസി സാബുവി​െൻറയും മൂത്ത മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.