അംഗൻവാടികളില്‍ ഗുണമേന്മ കുറഞ്ഞ ശര്‍ക്കര, മിന്നല്‍ പരിശോധന നടത്തി സപ്ലൈകോ

വൈപ്പിന്‍: മേഖലയിലെ അംഗൻവാടികളില്‍ ഗുണമേന്മ കുറഞ്ഞ ശര്‍ക്കര വിതരണം ചെയ്തതില്‍ വ്യാപകമായ പ്രതിഷേധം. കുഴുപ്പിള്ളി, എടവനക്കാട് മേഖലകളിലെ ചില അംഗൻവാടികളിലാണ് ഗുണനിലവാരം കുറഞ്ഞ കറുത്ത നിറത്തിലെ ശര്‍ക്കര വിതരണം ചെയ്തത്. ഇതേതുടര്‍ന്ന് ഐ.സി.സി.ഡി.എസ്. അധികൃതര്‍ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് വിതരണക്കാരായ സപ്ലൈകോ അധികൃതര്‍ രംഗത്തെത്തി നടപടി സ്വീകരിച്ചു. എറണാകുളം റീജനല്‍ മാനേജര്‍ ബെന്നി ജോസഫി​െൻറ നേതൃത്വത്തില്‍ പരിശോധന നടത്തി. അംഗൻവാടികളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും എത്തിയ അദ്ദേഹം സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് വിതരണക്കാരായ രണ്ട് സ്ഥാപനങ്ങളുടെ പേരില്‍ നടപടി സ്വീകരിച്ചു. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മോശം സ്‌റ്റോക്ക് പൂര്‍ണമായും തിരിച്ചെടുത്ത് നല്ലത് ലഭ്യമാക്കിയതായും അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.