ശബരിമല വിശേഷം: വിലയിലും തൂക്കത്തിലും കൃത്രിമം: 52,000 രൂപ പിഴയീടാക്കി

ശബരിമല: സന്നിധാനത്തും പരിസരത്തും ഡ്യൂട്ടി മജിസ്‌ട്രേറ്റി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിലും അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയതിനും വ്യാപാരികളിൽനിന്ന് 52,000 രൂപ പിഴയീടാക്കി. അനധികൃതമായി കെറ്റിലിൽ ചായ, കാപ്പി എന്നിവ വിൽക്കുന്നത് കണ്ടെത്തി ഉപകരണങ്ങൾ പിടിച്ചെടുത്തു. ഡ്യൂട്ടി മജിസ്‌ട്രേറ്റ് രമേന്ദ്രൻ, എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് സാനു, ജൂനിയർ സൂപ്രണ്ട് ഷിബു, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ആർ. വിമൽകുമാർ, വില്ലേജ് ഓഫിസർ കെ.വി. രാജേഷ്‌കുമാർ, റേഷനിങ് ഇൻസ്‌പെക്ടർ വിനോദ് കെ.സാബു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സുദീപ്, അസി. പ്രശാന്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സൂര്യനഗരത്തിൽനിന്ന് എത്തി, അയ്യനെ വണങ്ങാൻ ശബരിമല: 2,252 കിലോമീറ്റർ താണ്ടിയാണ് രാജസ്ഥാനിലെ സൂര്യനഗരം എന്നറിയപ്പെടുന്ന ജോധ്പൂരിൽനിന്ന് ഗുരുസ്വാമിയായ റോഷൻ ജെയിനും സംഘവും അയ്യപ്പനെ ദർശിക്കാനെത്തിയത്. ട്രെയിനിൽ ബംഗളൂരുവിൽ എത്തിയ 42 അംഗ സംഘം ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽനിന്ന് മാലയിട്ടു. 41 ദിവസത്തെ കഠിനവ്രതമെടുത്താണ് ഏഴു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്ന സംഘം മലചവിട്ടിയത്. ഫാൽനയിൽനിന്നുള്ള 72 കാരനായ കർഷകൻ ബസ്‌വന്ത് സിങ് ഇത് ഏഴാംതവണയാണ് അയ്യപ്പനെ ദർശിക്കുന്നത്. 61കാരി ബർകയും 58കാരി ബസന്ദിയും നാലാംതവണയും. ബംഗളൂരുവിൽ താമസമാക്കിയ ബിസിനസുകാരായ എട്ടു പേർ സംഘത്തിലുണ്ട്. മഞ്ഞ, നീല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് തങ്ങൾ മലചവിട്ടുന്നതെന്ന് 67കാരി ബിജ്‌ലി പറഞ്ഞു. മെയ്യടവ് കാണിക്കയാക്കി പൊലീസ് കളരിസംഘം ശബരിമല: പതിനെട്ടു മെയ്യടവുകളും 24 മെയ് പയറ്റുകളും കോൽത്താരിയും അങ്കത്താരിയും വടിവുകളും ചുവടുകളുമെല്ലാം അയ്യപ്പനുള്ള കാണിക്കയാക്കി അവതരിപ്പിച്ചപ്പോൾ തൃശൂർ പൊലീസി​െൻറ കളരിപ്പയറ്റ് സംഘം ഭക്തർക്ക് സമ്മാനിച്ചത് അദ്ഭുത വിരുന്ന്. മുൻ സബ് ഇൻസ്‌പെക്ടറായ മുരുകൻ ഗുരുക്കളുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇത് 33-ാം തവണയാണ് സന്നിധാനത്തെ ശ്രീധർമ ശാസ്താ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് പ്രദർശനം അവതരിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരായ ഭാസി, ബജീഷ്, ഷാജു, ഗോപൻ, ഭരതനുണ്ണി, അശോകൻ, വേണു, സതീഷ് മോഹൻ, രതീഷ്, അജു എന്നിവരും മുരുകൻ ഗുരുക്കളുടെ ശിഷ്യൻമാരായ ബിജു, പ്രദീപ്, കമറുദ്ദീൻ, ഷിബു, മനോജ്, ഓമൽ ശങ്കർ, അമൽ വിനോദ്, ദിയ വിനോഷ് എന്നിവരും വിവിധ കളരിമുറകൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.