ഭക്തിയിലലിഞ്ഞ സന്ധ്യയിൽ സന്നിധാനത്ത് കർപ്പൂരാഴി

ശബരിമല: സന്നിധാനം ഭക്തിയിലലിഞ്ഞ സന്ധ്യയിൽ ആയിരങ്ങളെ സാക്ഷിയാക്കി കർപ്പൂരാഴി നടന്നു. മണ്ഡലപൂജക്ക് മുന്നോടിയായി വെള്ളിയാഴ്ച പൊലീസാണ് കർപ്പൂരാഴി നടത്തിയത്. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിമരച്ചുവട്ടിൽ ഓട്ടുരുളിയിൽ ഒരുക്കിെവച്ച കർപ്പൂരം തെളിയിച്ചതോടെയാണ് കർപ്പൂരാഴിക്കു തുടക്കമായത്. തുടർന്ന് ഘോഷയാത്ര ആരംഭിച്ചു. പൊലീസ് സ്‌പെഷൽ ഓഫിസർ സഞ്ജയ് കുമാർ ഗുരുഡിൻ സന്നിഹിതനായി. പുലികളും വാദ്യമേളങ്ങളും കാവടി ഘോഷയാത്രയും മയൂര നൃത്തവും അണിനിരന്നു. ചെണ്ട-ശിങ്കാരി-പഞ്ചാരി മേളങ്ങളും നാഗസ്വരവും സന്നിധാനത്ത് വാദ്യ-മേള വിസ്മയം തീർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.