കുഡുംബി സേവാസംഘം ധർണ നടത്തും

കൊച്ചി: സംവരണ വിഷയവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങളുന്നയിച്ച് 28ന് രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെ സംസ്ഥാന വ്യാപകമായി വില്ലേജ് ഒാഫിസിനുമുന്നിൽ ധർണ നടത്തുമെന്ന് കുഡുംബി സേവാസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമുദായത്തിന് ഒരു ശതമാനം തൊഴിൽ സംവരണം അനുവദിക്കുക, തങ്ങളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാനം കേന്ദ്രസർക്കാറിന് ശിപാർശ നൽകുക, കേന്ദ്രസർക്കാർ ഒ.ബി.സി വിഭാഗത്തെ ഉപവിഭാഗമായി വിഭജിക്കുമ്പോൾ കുഡുംബി സമുദായത്തെ ഏറ്റവും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ശിപാർശ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. കുഡുംബി സമുദായത്തി​െൻറ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആവശ്യങ്ങൾ പരിഗണിക്കുംവരെ വിവിധ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കുഡുംബി സേവാസംഘം ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് കെ.വി. ഭാസ്കരൻ, ജന. സെക്രട്ടറി പി.എസ്. രാമചന്ദ്രൻ, എ. അനിൽ, ടി.ജി. രാജു, സന്തോഷ് കുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.