കടലിൽ കൂടുകൃഷിക്ക് സ്​ഥലം കണ്ടെത്താൻ ഉപഗ്രഹവിദ്യ

കൊച്ചി: കടലിൽ കൂടുമത്സ്യകൃഷിക്ക് അനുയോജ്യ സ്ഥലങ്ങൾ കണ്ടെത്താൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഉപഗ്രഹവിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ. യുവഗവേഷകരെ പരിശീലിപ്പിക്കാൻ സംഘടിപ്പിച്ച 21 ദിവസത്തെ വിൻറർ സ്കൂളി​െൻറ സമാപനസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുയോജ്യസ്ഥലം കണ്ടെത്തുന്നതുവഴി മത്സ്യകൃഷി കൂടുതൽ ലാഭകരമാകുന്നതോടൊപ്പം സുസ്ഥിരത ഉറപ്പാക്കാം. കടലിൽ വൻതോതിൽ കൃഷി സംരംഭങ്ങൾ വരുമ്പോൾ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പരിപാലിക്കാൻ ഇത് സഹായകരമാകും. മീൻപിടത്ത മേഖല, നാവിക സഞ്ചാരപാത, നിയന്ത്രണ മേഖല എന്നിങ്ങനെയുള്ള കടലിലെ വിവിധ സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്താൻ സ്പെഷൽ മാപ്പിങ്ങിനും ഉപഗ്രഹ വിവരങ്ങൾ ഉപയോഗിക്കും. കണ്ടൽവനങ്ങളുടെ മാപ്പിങ്ങും നടത്തും. കടൽ വെള്ളത്തിൽ അടങ്ങിയിട്ടുള്ള ഹരിതകങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ഉപഗ്രഹ വിവരങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണപദ്ധതി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹ വിവരങ്ങൾ മത്സ്യമേഖലയിൽ ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച ചർച്ചകൾ ജനുവരി 15 മുതൽ 17 വരെ കൊച്ചിയിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര സഫാരി സമ്മേളനത്തിൽ ഉണ്ടാകും. വിൻറർ സ്കൂളിൽ കേരളത്തിനുപുറെമ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ത്രിപുര, അന്തമാൻ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരും അധ്യാപകരുമായ 22 പേർക്കാണ് പരിശീലനം നൽകിയത്. സമാപന സംഗമത്തിൽ ഡോ. എൻ.ആർ. മേനോൻ, ഡോ. ടി.വി. സത്യാനന്ദൻ, ഡോ. കെ.ജി. മിനി, കോഴ്സ് ഡയറക്ടർ ഡോ. ഗ്രിൻസൻ ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.