വാർഷിക പൊതുയോഗം

കൊച്ചി: പ്രതിരോധ സ്‌ഥാപനങ്ങളിലെ സ്വകാര്യവത്കരണവും പുറംകരാർവത്കരണവും അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. കൊച്ചിൻ നേവൽ ബേസ് എംപ്ലോയീസ് യൂനിയൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാമേഖലയിലെ 100ശതമാനം വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസർക്കാർ നടപടി രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രതിരോധസേനയിലെ എല്ലാ സിവിലിയൻ ജീവനക്കാർക്കും സി.സി.എസ് പെൻഷൻ ശമ്പളത്തി​െൻറ 50 ശതമാനം ഉറപ്പ് വരുത്തുക, അടിസ്‌ഥാനശമ്പളം 21,000 ആക്കുക, ഏഴാം ശമ്പള കമീഷൻ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. വർക്കിങ് പ്രസിഡൻറ് എ.ബി. സാബു അധ്യക്ഷത വഹിച്ചു. വി.പി. ഡാനിയൽ, കെ.ജി. ഓമനക്കുട്ടൻ, ടി.കെ. സുബ്രഹ്മണ്യൻ, കെ.പി. പീറ്റർ, ടി. അശോക് കുമാർ, കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.