ത്രിപുരയിൽ കോൺഗ്രസ്​ എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു

അഗർതല: അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. രത്തൻ ലാൽ നാഥാണ് വെള്ളിയാഴ്ച പാർട്ടിവിട്ടത്. ഇയാളെ കൂടാതെ പ്രദേശ് മൊഹില കോൺഗ്രസ് പ്രസിഡൻറും അഗർതല നഗരസഭ കൗൺസിലറുമായ ഹിമാനി ദെബ്ബർമയും ബി.ജെ.പിയിൽ ചേർന്നു. നാഥിനെ ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവും ദെബ്ബർമയെ സംസ്ഥാന പ്രസിഡൻറ് ബിപ്ലാബ്കുമാർ ദേബും പാർട്ടി പതാക കൈമാറി സ്വീകരിച്ചു. നാഥ് കൂടി എത്തിയതോടെ 60 അംഗ നിയമസഭയിൽ ബി.ജെ.പിയുടെ പ്രാതിനിധ്യം ഏഴായി. നേരത്തേ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് പിന്നീട് തൃണമൂൽ കോൺഗ്രസിലെത്തിയ ആറു പേർ ബി.ജെ.പിയിൽ ചേർന്നിരുന്നു. സി.പി.എമ്മി​െൻറ അഴിമതി ഭരണത്തിന് അറുതിവരുത്താനാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് നാഥ് അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.