ബിറ്റ്​കോയിൻ വില 30 ശതമാനം ഇടിഞ്ഞു

ലണ്ടൻ: വിവാദ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയി​െൻറ മൂല്യക്കുതിപ്പിന് വിരാമമാകുന്നു. വെള്ളിയാഴ്ചമാത്രം 30 ശതമാനം വിലയിടിവാണ് ബിറ്റ്കോയിൻ നേരിട്ടത്. ഇൗ ആഴ്ച തുടക്കത്തിൽ 20,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) കടന്ന മൂല്യം വെള്ളിയാഴ്ച 11,000 ഡോളറിന് (ഏകദേശം 7.15 ലക്ഷം രൂപ) താഴെയെത്തി. 40 ശതമാനം വിലയിടിവാണ് ഒരാഴ്ചകൊണ്ടുമാത്രം സംഭവിച്ചത്. ഇൗ വർഷമാദ്യം 1000 ഡോളർമാത്രമുണ്ടായിരുന്ന വില ലോകമാകെ നിക്ഷേപ താൽപര്യം വർധിച്ചതോടെ കുതിച്ചുകയറുകയായിരുന്നു. എന്നാൽ, ഏതെങ്കിലും രാജ്യത്തി​െൻറയോ ബാങ്കി​െൻറയോ പിൻബലമില്ലാതെ അജ്ഞാത കരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ബിറ്റ്കോയി​െൻറ വിലക്കയറ്റം തീർത്തും ഉൗഹക്കച്ചവടത്തി​െൻറ അടിസ്ഥാനത്തിലാണെന്നും ഏതു നിമിഷവും ഇടിയാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച വലിയ തോതിൽ ആളുകൾ വിറ്റഴിച്ചതോടെയാണ് ബിറ്റ്കോയിൻ വില കുത്തനെയിടിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.