തത്ത്വമസി ചിട്ടിക്കമ്പനി വിസ്മൃതിയിലേക്ക്; മുങ്ങിയ ഉടമയെക്കുറിച്ച അന്വേഷണം എങ്ങുമെത്തിയില്ല

പറവൂർ: മൂന്നുമാസം മുമ്പ് കോടികളുമായി മുങ്ങിയ തത്ത്വമസി ചിട്ടിക്കമ്പനി ഉടമയെ കണ്ടെത്താൻ െപാലീസിന് ഇനിയുമായില്ല. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമെന്ന പലരുടെയും പ്രതീക്ഷ മങ്ങിത്തുടങ്ങി. ചെറായി ആസ്ഥാനമായി പ്രവർത്തിച്ച തത്ത്വമസിക്ക് എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലായി 22 ശാഖ ഉണ്ടായിരുന്നു. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഉടമ കിഷോർ കുടുംബസമേതമാണ് മുങ്ങിയത്. ആയിരക്കണക്കിന് സാധാരണക്കാരായ ചിറ്റാളരെ കബളിപ്പിച്ച് മൂന്ന് കോടിയിലധികം രൂപയുമായാണ് കിഷോർ അപ്രത്യക്ഷനായത്. തത്ത്വമസിയിൽ ചിട്ടി നടത്തിവന്നിരുന്നവരും പണം നിക്ഷേപിച്ചിരുന്നവരുമായ ആയിരക്കണക്കിന് ആളുകളാണ് പരാതിയുമായി വിവിധ െപാലീസ് സ്റ്റേഷനുകളിൽ എത്തിയത്. െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവിധ സ്റ്റേഷനുകളിലെ കേസുകൾ ഏകോപിപ്പിച്ച് അന്വേഷണം ഉണ്ടായില്ല. കിഷോർ കുടുംബസമേതം ബംഗളൂരുവിൽ സുഹൃത്തി​െൻറ വീട്ടിൽ ചെന്നിരുന്നു എന്നതൊഴികെ വിവരമില്ല. കിഷോറിന് റിസോർട്ടുകളും വില്ലകളും ഏക്കറുകണക്കിന് സ്ഥലവും പല ഇടങ്ങളിൽ സ്വന്തമായുണ്ട്. ലോക്കൽ പൊലീസിന് കേസന്വേഷണത്തിൽ നേരിട്ട പരിമിതികളും വെല്ലുവിളികളും മറികടക്കാനായില്ല. പ്രതിയും കുടുംബവും ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതോടെ ലോക്കൽ പൊലീസ് അന്വേഷണം മന്ദഗതിയിലായി. പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് ഉൾെപ്പടെ പരാതി നൽകിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ, അന്വേഷണം ഊർജിതമല്ലെന്ന ആക്ഷേപം ശക്തമാണ്. പറവൂർ, വൈപ്പിൻ മേഖലയിൽ രണ്ടുപതിറ്റാണ്ടിനിടെ 15 ചിട്ടിക്കമ്പനികളാണ് അടച്ചുപൂട്ടിയത്. മുമ്പ് കബളിപ്പിക്കപ്പെട്ടവർക്ക് പണം തിരിച്ചുകിട്ടിയിട്ടില്ല. പുതുതായി ആരംഭിക്കുന്ന ചിട്ടിക്കമ്പനികളും വഞ്ചിച്ച് കടന്നുകളയുന്ന സാഹചര്യത്തിൽ മേഖലയിലെ സ്വകാര്യ ചിട്ടിക്കമ്പനികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.