ബസുകൾ കേന്ദ്രീകരിച്ച് മോഷണം: നാടോടി സംഘം അറസ്​റ്റിൽ

അങ്കമാലി: ബസുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ നാടോടി സംഘത്തെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഏർവാടി ദർഗ സ്വദേശികളായ മന്നംതെരുവിൽ നന്ദിനി (29), മണിയമ്മ എന്ന രാധ (50), ഇസാക്കി അമ്മാൾ (31) എന്നിവരാണ് അറസ്റ്റിലായത്. മോഷണം പതിവായതോടെ പൊലീസ് കെ.എസ്.ആർ.ടി.സി ബസുകളിൽ മഫ്തിയിൽ വനിത പൊലീസിനെ നിയോഗിച്ചിരുന്നു. ഇതിനിടയിലാണ് സംശയാസ്പദമായ രീതിയിൽ ചാലക്കുടിയിലേക്കുള്ള ബസിൽ കയറുന്ന മൂന്നംഗസംഘത്തെ കണ്ടെത്തിയത്. സ്റ്റേഷനിലെത്തിച്ച് പരാതിക്കാരെ വിളിച്ചുവരുത്തി പ്രതികളെ വിശദമായി ചോദ‍്യം ചെയ്തശേഷമാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. കാലടിയിൽനിന്ന് അങ്കമാലിയിലേക്ക് യാത്ര ചെയ്ത ഗിരിജയുടെ മൂന്നര പവ‍ൻ മാല, അങ്കമാലിയിൽനിന്ന് ആലുവയിലേക്ക് യാത്ര ചെയ്ത മണിവേലിപ്പറമ്പിൽ സിന്ധുവി‍​െൻറ ഹാൻഡ്ബാഗിൽനിന്ന് 13,000 രൂപ എന്നിവയാണ് സംഘം തട്ടിയെടുത്തത്. അണിഞ്ഞൊരുങ്ങി സംശയം തോന്നാത്ത രീതിയിലാണ് സംഘം മോഷണത്തിനിറങ്ങിയിരുന്നത്. ശേഷം ബസിൽ കയറി അനാവശ‍്യമായി തിരക്കുണ്ടാക്കി ശ്രദ്ധ തിരിച്ച് സ്ത്രീകളുടെ മുന്നിലും പിന്നിലുമായി നിലയുറപ്പിച്ച് ചുരിദാർ ഷാൾ ഉപയോഗിച്ച് മറയുണ്ടാക്കിയാണ് മോഷണം. മോഷണശേഷം തൊട്ടടുത്ത സ്റ്റോപ്പിൽ ഇ റങ്ങി ഒാട്ടോയിൽ കടന്നുകളയും. കേരളത്തിലുടനീളം പ്രതികളുടെ പേരിൽ സമാനകേസുകൾ നിലവിലുണ്ട്. അങ്കമാലി സി.ഐ മുഹമ്മദ് റിയാസ്, എസ്.ഐ പി.ജെ. നോബിൾ, സി.പി.ഒ ജിസ്മോൻ, പി.കെ. റോണി, കെ.സി. ആൻസി, ഇ.പി. ജിനി, എ.സി. ഇന്ദു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കാർഷിക ബോധവത്കരണം അങ്കമാലി: കേന്ദ്രസർക്കാർ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റും കറുകുറ്റി ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി കാർഷിക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷാജു വി. തെക്കേക്കര അധ‍്യക്ഷത വഹിച്ചു. ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് എറണാകുളം അസി. ഡയറക്ടർ കെ.എ. ബീന, ജില്ല പഞ്ചായത്ത് അംഗം കെ.വൈ. ടോമി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, കെ.പി. അയ്യപ്പൻ, കെ.കെ. അരുൺകുമാർ, ജോജി കല്ലൂക്കാരൻ, കുഞ്ഞമ്മ ജേക്കബ്, ജോണി പള്ളിപ്പാടൻ, സി.പി. സെബാസ്റ്റ‍്യൻ, കെ.പി. ഗോവിന്ദൻ, ബാബു സാനി, കെ.പി. അനീഷ്, പി.കെ. ബാലകൃഷ്ണൻ, മേരി ആൻറണി, ഷൈബി പോളി, ഉഷ മനോഹരൻ, ജാസ്മിൻ സാബു, രാജൻ ബി. മേനോൻ, കെ.സി. ഫിലിപ്, ആർ. സോണിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.