കോർപറേഷൻ വാങ്ങിയ വാഹനങ്ങൾ വർക്ക്​ഷോപ്പുകളിൽ

കൊച്ചി: നഗരത്തിെല മാലിന്യനിർമാർജനത്തിന് കോർപറേഷൻ വാങ്ങിയ വാഹനങ്ങൾ നിസ്സാരകാരണങ്ങളാൽ വർക്ക്ഷോപ്പുകളിൽ കിടക്കുേമ്പാൾ സ്വകാര്യവാഹനങ്ങൾക്ക് വാടക ഇനത്തിൽ നൽകുന്നത് കോടികൾ. 2016-17 സാമ്പത്തിക വർഷത്തിൽ മാത്രം ഇൗ ഇനത്തിൽ ചെലവിടേണ്ടിവന്നത് 4.44 കോടി രൂപയാണ്. ടിപ്പർ ലോറി വാടകയിൽ 3.54 കോടിയും എക്സ്കവേറ്റർ വാടകയായി 90.79 ലക്ഷവുമാണ് നൽകിയത്. ഉള്ള വാഹനങ്ങൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചാൽ ഇവ ഉപയോഗിച്ചുതന്നെ സുഗമമായി മാലിന്യനീക്കം നടത്താമെന്നിരിക്കെയാണ് കോടികൾ വാടക നൽകുന്നത്. മാലിന്യം നീക്കാൻ 23 ടിപ്പറും 10 റെഫ്യൂസ് കോംപാക്റ്ററുമാണ് കോർപറേഷന് സ്വന്തമായുള്ളത്. ഇതുകൂടാതെ മാലിന്യം ശേഖരിക്കാൻ മിനിടിപ്പറുകളും പെട്ടി ഒാേട്ടാകളും ഉണ്ട്. വർക്ക്ഷോപ്പിൽ തള്ളിയ വാഹനങ്ങളിൽ പലതിനും നിസ്സാര തകരാർ മാത്രമാണുള്ളത്. എന്നാൽ, തകരാറുസംബന്ധിച്ച വിവരമൊന്നും ലോഗ്ബുക്കിൽ രേഖപ്പെടുത്തുന്നിെല്ലന്നതാണ് ഏറെ വിചിത്രം. ചെറിയ തകരാറുമായി പല വാഹനങ്ങളും വർക്ക്ഷോപ്പിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വാഹനത്തി​െൻറ പല ഭാഗങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇവയെക്കുറിച്ച് പരിശോധിക്കാനോ നിരീക്ഷിക്കാനോ കൃത്യമായ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്. ടൺ അടിസ്ഥാനത്തിലാണ് മാലിന്യനീക്കത്തിന് സ്വകാര്യ വാഹന ഉടമയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. പത്ത് ടൺ കയറുന്ന വാഹനമാണ് ഇവർ ലഭ്യമാക്കിയത്. എന്നാൽ, പത്ത് ടൺ മാലിന്യം കയറ്റുന്നതിനുമുേമ്പ ലോറി നിറഞ്ഞിരിക്കും. മാലിന്യം ഒരുപരിധിയിൽ കവിഞ്ഞ് ലോറിയിൽ തിക്കിക്കയറ്റാൻ തൊഴിലാളികൾക്കാകില്ല. പറയുന്ന പ്രകാരം പത്ത് ടൺ മാലിന്യം കയറ്റണമെങ്കിൽ യന്ത്രസഹായം വേണമെന്നതാണ് അവസ്ഥ. തേൻറതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് കൂടുതൽ മാലിന്യം നീക്കാൻ കഴിയാതെവരുന്നതെന്ന് കരാറുകാരൻ പറയുേമ്പാൾ കൂടുതൽ തുക ചെലവിട്ട് കൂടുതൽ വാഹനങ്ങൾ ഇൗ ആവശ്യത്തിന് ഉപയോഗിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.