സംസ്​ഥാന ടൂറിസം പുരസ്​കാരം ദാറുൽ ഉലൂമിന്​

(പടം) കൊച്ചി: സംസ്ഥാന സർക്കാറി​െൻറ 2015- 16ലെ മികച്ച ടൂറിസം ക്ലബിനുള്ള പുരസ്കാരം ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അർഹരായി. ടൂറിസം വികസനം കൊണ്ടുള്ള നേട്ടങ്ങൾ, തൊഴിൽ സാധ്യതകൾ എന്നിവയെപ്പറ്റിയുള്ള സെമിനാറുകൾ, പ്രദർശനങ്ങൾ, വിദേശികളുമായുള്ള സംവാദം, റാലികൾ എന്നിവ വഴി ടൂറിസം വ്യവസായത്തി​െൻറ പ്രാധാന്യം സമൂഹത്തിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സ്കൂൾ മാനേജർ ജനാസ്, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, പ്രിൻസിപ്പൽ പി.കെ. നഫീസ, അധ്യാപക കോഒാഡിനേറ്റർ സിജിമോൾ േജക്കബ്, വിദ്യാർഥി കോഒാഡിനേറ്റർ ജുൈഹദ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് കൂടുതൽ സംവിധാനം വേണം കൊച്ചി: ഒാഖി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് കൂടുതൽ സംവിധാനങ്ങൾ സർക്കാർ ഒരുക്കണമെന്നും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ച വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് മാത്രമേ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാൻ അനുവദിക്കൂ എന്നും തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ നിർബന്ധമായും ഹാർബറിൽ രേഖപ്പെടുത്തണമെന്ന തീരുമാനവും കൈക്കൊള്ളണം. ഫെലിക്സ് ജെ. പുല്ലൂടൻ ഉദ്ഘാടനം ചെയ്തു. ഇ.ആർ. ജോസഫ് അധ്യക്ഷത വഹിച്ചു. വി.ജെ. പൈലി, എസ്. ജോൺസൺ, കുമ്പളം സോളമൻ, ജോസഫ് വെളിവിൽ, സി.എ. ജേക്കബ്, ബാബു ഇൗരത്തറ, ആൻറണി അറക്കൽ, തോമസ് പ്ലാശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.