ഇസ്രായേൽ തലസ്ഥാനമാറ്റം: പ്രതിഷേധസംഗമം ഇന്ന്​ ആലുവയിൽ

കൊച്ചി: ജറൂസലമിലേക്ക്‌ തലസ്ഥാനം മാറ്റിക്കൊണ്ടുള്ള ഇസ്രായേൽ തീരുമാനത്തിന് അമേരിക്കൻ പ്രസിഡൻറ് േഡാണാൾഡ്‌ ട്രംപ് അംഗീകാരം നൽകിയതിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപുകൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെള്ളിയാഴ്ച വൈകീട്ട് 6.15ന് ആലുവ ടൗൺഹാളിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കും. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്‌.ഐ.ഒ എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന സംഗമത്തിൽ സാമൂഹികപ്രവർത്തകൻ പ്രഫ. അരവിന്ദാക്ഷൻ, ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് അബ്ദുൽ മുത്തലിബ്‌, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം യൂസുഫ്‌ ഉമരി, സോളിഡാരിറ്റി സംസ്ഥാന വൈസ്‌ പ്രസിഡൻറ് എസ്‌.എം. സൈനുദ്ദീൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ്‌, എസ്‌.ഐ.ഒ ജില്ല സെക്രട്ടറി കെ.എ. ഇസ്‌ഹാഖ്‌ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.