ജഡ്​ജി ലോയയുടെ ദുരൂഹ മരണം: കൂടുതൽ തെളിവുകളുമായി 'കാരവൻ'

ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് കൂടുതൽ തെളിവുകളുമായി 'കാരവൻ' മാസിക. നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ് പുതിയ വെളിപ്പെടുത്തൽ. ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ മുഖ്യപ്രതിയായ കേസി​െൻറ വിചാരണക്കിടെയാണ് ജഡ്ജി 2014ൽ നാഗ്പുർ സന്ദർശനത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. സർക്കാർ െഗസ്റ്റ് ഹൗസിലെ രേഖകൾ, അസുഖത്തെ തുടർന്ന് പ്രവേശിപ്പിച്ച ദാന്ദെ ആശുപത്രിയിലെ ഇ.സി.ജി ചാർട്, മരണം സംഭവിച്ച മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിെല രേഖകൾ എന്നിവയെല്ലാം പരിശോധിച്ച 'കാരവൻ' ആണ് അന്വേഷണ റിപ്പോർട്ട് വീണ്ടും പുറത്തുവിട്ടത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്െതങ്കിലും ലോയ മരണപ്പെട്ട രാത്രി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഒരാളുടെപോലും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ കുടുംബാംഗങ്ങളുടെ മൊഴിയും പൊലീസ് ശേഖരിച്ചില്ല. ലോയയുടെ മൊബൈൽ ഫോൺ മൂന്നു ദിവസം കഴിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിരുന്നു. എന്നാൽ, ഫോൺ രേഖകൾ പൂർണമായും മായ്ച്ചു കളഞ്ഞിരുന്നു. ഇതുപോലെ നിരവധി കണ്ടെത്തലുകൾ കാരവൻ വെളിപ്പെടുത്തി. ലോയൽ തങ്ങിയ സർക്കാർ അതിഥി മന്ദിരത്തിലെ അന്നത്തെ രേഖകളിലും ഒേട്ടറെ സംശയങ്ങൾ ഉണ്ട്. ലോയലിനെ ആര്, എപ്പോൾ, എങ്ങനെ ആശുപത്രിയിലെത്തിച്ചു എന്ന ചോദ്യത്തിനുപോലും വ്യക്തമായ ഉത്തരമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.