മിനി ബാബു കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി മിനി ബാബു തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് അംഗമായ മിനിക്ക് 10 വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫി​െൻറ ഗായത്രി വിനോദിന് മൂന്ന് വോട്ടും ലഭിച്ചു. കോടനാട് ഡി.എഫ്.ഒ രഞ്ജൻ ഐ.എഫ്.എസ് വരണാധികാരിയായിരുന്നു. ഇളമ്പകപ്പിള്ളി ഡിവിഷൻ മെംബറാണ്. മുൻ കൂവപ്പടി പഞ്ചായത്ത് മെംബറും കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറിയുമാണ്. യു.ഡി.എഫി​െൻറ ബിന്ദു ഗോപാലകൃഷ്ണനായിരുന്നു ഇവിടെ പ്രസിഡൻറ്. മുൻ ധാരണ പ്രകാരമാണ് മിനി പ്രസിഡൻറായത്. ഒന്നര വർഷത്തിനുശേഷം വീണ്ടും ബിന്ദു ഗോപാലകൃഷ്ണൻ പ്രസിഡൻറാകും. ഐ ഗ്രൂപ്പുകാരിയായിരുന്ന ബിന്ദു ഗോപാലകൃഷ്ണൻ കലാവധി തികയുന്നതിന് മുമ്പ് 'എ' ഗ്രൂപ്പിലേക്ക് മാറുകയായിരുന്നു. വീണ്ടും പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഡി.സി.സി പ്രസിഡൻറി​െൻറ സാന്നിധ്യത്തിൽ ചർച്ചകൾ നടന്നിരുന്നു. ഈ സമയത്ത് ബിന്ദുവി​െൻറ കൂടെയുണ്ടായിരുന്ന ഐ ഗ്രൂപ് അംഗങ്ങൾക്കൊപ്പം എ ഗ്രൂപ് അംഗങ്ങളും ചേർന്ന് ബിന്ദുവിനെ പ്രസിഡൻറാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വോട്ടിങ്ങിനിട്ടപ്പോൾ ഭൂരിപക്ഷം ബിന്ദുവിന് ലഭിച്ചു. ഇതേത്തുടർന്ന് ഡി.സി.സി പ്രസിഡൻറി​െൻറ മധ്യസ്ഥതയിലാണ് മിനി ബാബുവിന് ഒന്നര വർഷം നൽകാൻ തീരുമാനമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.