മെട്രോ പൊലീസ് സ്​റ്റേഷൻ; കെട്ടിടമായിട്ടും പ്രവർത്തനമായില്ല

കൊച്ചി: നിർമാണം പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം നടത്താതെ കൊച്ചി െമട്രോ പൊലീസ് സ്റ്റേഷൻ. മദ്യപിച്ച് ഒരാൾ മെട്രോ ട്രാക്കിലേക്ക് ചാടിയ സംഭവം ഉണ്ടായതോെട സ്റ്റേഷ​െൻറ ആവശ്യകത കൂടുതൽ ചർച്ചയാകുകയാണ്. മഹാരാജാസ് വരെയുള്ള മെട്രോ സർവിസ് ആരംഭിക്കുമ്പോൾ സ്റ്റേഷൻ പ്രവർത്തനം തുടങ്ങുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, സർവിസ് നീട്ടി രണ്ട് മാസമാകുമ്പോഴും സ്റ്റേഷൻ ഉദ്ഘാടനം നീളുകയാണ്. സർക്കാറി​െൻറ ഭാഗത്തുനിന്ന് അറിയിപ്പ് ഉണ്ടാകാത്തതാണ് ഉദ്ഘാടനം നീളാൻ കാരണമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ സൗകര്യം ലഭിച്ചാൽ ഉദ്ഘാടനം നടക്കുമെന്നാണ് മെട്രോ അധികൃതർ പറയുന്നത്. കെ.എം.ആർ.എൽ വിഷയത്തിൽ വേണ്ട ഇടപെടൽ നടത്താത്തത് കാരണമാണ് നടപടിക്രമങ്ങൾ നീണ്ടുപോകുന്നതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പൊലീസ് സേവനം കൂടുതൽ ആവശ്യമാണെന്നുകാണിച്ച് സർക്കാറിനെ സമീപിക്കേണ്ട ഉത്തരവാദിത്തം കൊച്ചി മെട്രോ അധികൃതർക്കുണ്ടെന്നും അവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.