മയക്കുമരുന്ന് പാർട്ടികൾ നിരീക്ഷിക്കാൻ ഷാഡോ ടീം

നെടുമ്പാശ്ശേരി: ജില്ലയിൽ മയക്കുമരുന്ന് പാർട്ടികൾ വ്യാപകമായി നടത്താനിടയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇത് തടയാൻ പ്രത്യേകമായി 26 അംഗ ഷാഡോ ടീമിനെ വിന്യസിച്ചതായി എക്സൈസ് െഡപ്യൂട്ടി കമീഷണർ കെ.എ. നെൽസൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇവർ ഹോട്ടൽ അധികൃതരെ നേരിൽകണ്ട്, സംശയം തോന്നുന്ന വിധത്തിൽ പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ പ്രവൃത്തികളുണ്ടായാൽ വിവരം അറിയിക്കണമെന്നും മയക്കുമരുന്ന് വിപണനം കണ്ടെത്തിയാൽ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസിൽ പ്രതിയാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം മാത്രമായിരിക്കും ഇവർ പുതുവത്സരം വരെ നടത്തുക. ജില്ലയിൽ 200 ഓളം ഹോട്ടലുകളിലാണ് പുതുവർഷത്തോടനുബന്ധിച്ച് ഇത്തരം പാർട്ടികളുണ്ടാകുമെന്ന സംശയമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.