അവശതകൾ മറന്ന സായംസന്ധ്യ

ചെങ്ങമനാട്: സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക് സംഘടിപ്പിച്ച 'സായംസന്ധ്യ- 2017' വാര്‍ധക്യത്തി​െൻറ അവശതകളില്ലാതാക്കിയ കാരുണ്യത്തി​െൻറ തലോടലായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ 60 വയസ്സ് പിന്നിട്ടവര്‍ക്ക് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ് ശ്രദ്ധേയമായത്. രോഗങ്ങളും ഏകാന്തതയും മാനസികാസ്വസ്ഥകളുമായി കഴിയുന്നവർക്ക് സ്നേഹവായ്പുകളും ലഘു വ്യായാമ മുറകളുടെ പരിശീലനവും ആരോഗ്യപ്രദമായ ഭക്ഷണ പാചകമുറകളുടെ പരിശീലനവും പ്രദര്‍ശനവും ഒരുക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. കൈകൊട്ടിപ്പാട്ടും കളിയും ചിരിയും തമാശയും ആവശ്യങ്ങളും ആവലാതികളും കൂട്ടായ്മയില്‍ അവര്‍ പങ്കുവെച്ചു. നജാത്ത് നഴ്സിങ് കോളജ് 16ഓളം പോഷകഗുണങ്ങളുള്ള പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പുഴുങ്ങിയ മുട്ട, ഇലക്കറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വാര്‍ധക്യത്തില്‍ ഉപയോഗിക്കേണ്ട ഭക്ഷണപദാര്‍ഥങ്ങൾ തത്സമയം തയാറാക്കി വിതരണം ചെയ്തു. 85കാരി പാലപ്രശ്ശേരി മുണ്ടോക്കുഴി ഷരീഫ സൈതിനെയും 81കാരി കുളവന്‍കുന്ന് കൈപ്രമ്പാട്ട് അച്ചാമ്മ പൈലിെയയും ചടങ്ങില്‍ പൊന്നാടയണിയിച്ചു. പരിപാടികള്‍ അവതരിപ്പിച്ച വയോജനങ്ങള്‍ക്ക് സമ്മാനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീനാ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.ടി. എലിസബത്ത് സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്ധ്യ നാരായണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹീംകുട്ടി, വാര്‍ഡ് അംഗം കെ.എം. അബ്‌ദുൽ ഖാദര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ. മുഹമ്മദ്, ലേഡീസ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്. ലസിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. കതിരേശന്‍, നജാത്ത് നഴ്സിങ് കോളജ് അസി. പ്രഫ. ജീന കുര്യാക്കോസ്, െലക്ചറര്‍ ബി.ബി. വിബിന്‍ദാസ്, ആശ പ്രവര്‍ത്തകരായ അമ്പിളി ഗോപി, സുനിത മുരളി, രമ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.