ഞാറക്കലിലെ ആക്രമണം: ക്വട്ടേഷന്‍ സംഘമെന്ന് പൊലീസ്

- നാലുപേര്‍ക്കെതിരെ കേസ് വൈപ്പിന്‍: ഞാറക്കലില്‍ കഴിഞ്ഞദിവസം രാത്രി ഫോര്‍ട്ട് വൈപ്പിന്‍ സ്വദേശി യുവാവിനും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന് കരുതുന്നതായി പൊലീസ്. നാലുപേര്‍ക്കെതിരെ കേസെടുത്തതായി ഞാറക്കല്‍ എസ്.ഐ ആര്‍. രഗീഷ്‌കുമാര്‍ അറിയിച്ചു. പെരുമ്പിള്ളിയിലെ സ്വകാര്യസ്‌കൂളിലെ വാര്‍ഷികാഘോഷം കഴിഞ്ഞ് മടങ്ങവെയാണ്, പൂര്‍വവിദ്യാര്‍ഥിയായ പുത്തന്‍ വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍(18) എന്നിവരെ ഒരുസംഘം യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. സ്‌കൂളിലെ വിദ്യാർഥിനികൂടിയായ സഹോദരിയെ ശല്യപ്പെടുത്തുന്നതില്‍ ഞാറക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിയെ മാര്‍ഷല്‍ താക്കീത് ചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിൽ കലാശിച്ചിരുന്നത്രേ. തുടര്‍ന്ന് ഇരുകൂട്ടുരുെടയും രക്ഷിതാക്കള്‍ ഞാറക്കല്‍ സ്റ്റേഷനില്‍ എത്തി പ്രശ്‌നം പറഞ്ഞുതീര്‍ത്തിരുന്നു. ഇതി​െൻറ തുടര്‍ച്ചയാണ് ആക്രമണമെന്ന് പൊലീസ് കരുതുന്നു. മോഷണശ്രമം: ബംഗാളി യുവാവ് റിമാൻഡിൽ വൈപ്പിന്‍: നായരമ്പലത്ത് കഴിഞ്ഞദിവസം പട്ടാപ്പകൽ വീട്ടിനുള്ളില്‍ കയറി മോഷണത്തിന് ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പിച്ച കൊല്‍ക്കത്ത സ്വദേശി യുവാവിെന ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൊല്‍ക്കത്ത സ്വദേശി റൂബനാണ് (21) റിമാൻഡിലായത്. നായരമ്പലം നെടുങ്ങാട് ഓളിപ്പറമ്പില്‍ കൃഷ്ണ‍​െൻറ വീടിനകത്ത് കയറിയായിരുന്നു മോഷണശ്രമം. അലമാര തുറന്ന് മോഷണശ്രമത്തിനിടെ കൃഷ്ണ‍​െൻറ മകള്‍ വീട്ടിലെത്തി. ഇവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. വഴിവക്കിലെയുംമറ്റും പ്ലാസ്റ്റിക്കും ആക്രിസാധനങ്ങളും ശേഖരിക്കുന്ന ആളാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.