ലഹരിക്കുടുക്കിൽ വിദ്യാർഥികൾ

കൊച്ചി: നഗരത്തിലും പരിസരത്തുമായി ലഹരിമരുന്ന് സംബന്ധിച്ച കേസുകളിൽ ഇൗ വർഷം വിദ്യാർഥികൾ എക്സൈസ് പിടിയിലായത് മുന്നൂറോളം തവണ. നഗരത്തിലെ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ആശങ്കജനകമായി വർധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. പൊലീസിലും എക്സൈസിലുമായി 60 കേസാണ് ഇൗ വർഷം വിദ്യാർഥികെള പ്രതിയാക്കി രജിസ്റ്റർ ചെയ്തത്. ഭൂരിഭാഗം കേസിലും എക്സൈസ്, പൊലീസ് അധികൃതർ വിദ്യാർഥികളുെട മാതാപിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുകയോ പിടിയിലായ വിദ്യാർഥിക്ക് കൗൺസലിങ് അടക്കം നൽകി പറഞ്ഞയക്കുകയോ ആയിരുന്നു. നഗരത്തിലും പരിസരത്തും വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിതരണക്കാർ പിടിമുറുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നടപടികളുമായി എക്സൈസ് വകുപ്പ് രംഗത്തുണ്ടെന്നും എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ.എ. നെല്‍സണ്‍ പറഞ്ഞു. ജലദോഷത്തിനും പനിക്കും നൽകുന്ന ചില ഗുളികകളും വേദനസംഹാരികളും ലഹരിക്ക് ഉപയോഗിക്കുന്ന പ്രവണത വിദ്യാർഥികൾക്കിടയിൽ വ്യാപകമാണ്. കൊച്ചിയിലെ പ്രമുഖവിദ്യാലയത്തിൽ അപസ്മാരബാധിതനായി കണ്ടെത്തിയ കുട്ടി ഇത്തരം ഗുളികകൾ ശീതളപാനീയവുമായി കലർത്തി കഴിച്ചതാണെന്ന് പിന്നീട് തെളിഞ്ഞു. എക്സൈസ് വകുപ്പിൽ മാത്രം 2017ൽ രജിസ്റ്റർ ചെയ്തത് 33 കേസാണ്. 29 വിദ്യാർഥികള്‍ പ്രതികളായി ഉണ്ടെന്നും ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു. ലഹരികടത്തിൽ പ്രതികളാകുന്ന കുട്ടികളിൽ ഭൂരിഭാഗവും ലഹരിക്കടിപ്പെട്ടവരും തുടർന്ന് ലഭിക്കാൻ ഇടനിലക്കാരാകേണ്ടിവന്നവരുമാണ്. വാട്സ്ആപ്പിലൂടെയും േഫസ്ബുക്കിലൂടെയും രഹസ്യഗ്രൂപ്പുകളടക്കം സൃഷ്ടിച്ചാണ് ലഹരിമാഫിയ കുട്ടികളിൽ പിടിമുറുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ നിലവിലെ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം അധ്യാപകരടക്കമുള്ളവർക്ക് പരിശീലനം ഉൗർജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.