പാചക വാതക സിലിണ്ടറിൽ ചോർച്ച: വീട്ടുകാർ പരിഭ്രാന്തരായി

മട്ടാഞ്ചേരി: പാചക വാതക സിലിണ്ടറിൽ ചോർച്ചയുണ്ടായത് വീട്ടുകാരെ പരിഭ്രാന്തരാക്കി. ഇടക്കൊച്ചി എ.വി.ടി റോഡിൽ ചൂളക്കൽ മേരി ആൻറണിയുടെ വീട്ടിൽ ഏതാനും ദിവസം മുമ്പ് കൊണ്ടുവന്ന പൊട്ടിക്കാത്ത സിലിണ്ടറിൽ ബുധനാഴ്ച രാവിലെയാണ് ചോർച്ച കണ്ടത്. സിലിണ്ടറി​െൻറ മുകൾഭാഗത്ത് ഉണ്ടായ ദ്വാരത്തിലൂടെയാണ് ഗ്യാസ് ചോർന്നത്. വീട്ടുകാർ ഉടൻ സിലിണ്ടർ പുറത്തെടുത്ത് വെച്ച് അഗ്്നിശമന സേനയെ അറിയിക്കുകയായിരുന്നു. മട്ടാഞ്ചേരി ഫയർസ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഇൻ ചാർജ് അനിൽകുമാറി​െൻറ നേതൃത്വത്തിലുള്ള ഫയർ യൂനിറ്റ് എത്തി ഗ്യാസ് നിർവീര്യമാക്കി. സിലിണ്ടർ കാലപ്പഴക്കമുള്ളതായിരുെന്നന്ന് ഫയർസ്റ്റേഷൻ അധികൃതർ പറഞ്ഞു. ഇൻഡേൻ കമ്പനിയുടെ ഗ്യാസ് സിലിണ്ടറിലാണ് ചോർച്ച. കമ്പനിക്കാരെ വിവരമറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.