ക്രിസ്​മസ് കിറ്റ് വിതരണം ചെയ്തു

പള്ളുരുത്തി: കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ചെല്ലാനത്തെ 2000 കുടുംബങ്ങൾക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു. ആദ്യമായാണ് ഇത്രയും കുടുംബങ്ങൾക്ക് ഒരുമിച്ച് കിറ്റ് വിതരണം ചെയ്യുന്നത്. തെക്കേ ചെല്ലാനം സ​െൻറ് ജോർജ് പള്ളി അങ്കണത്തിൽ നടന്ന പൊതുയോഗം ഫാ. സ്റ്റീഫൻ പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോസി അധ്യക്ഷത വഹിച്ചു. ഫാ. അലക്സ് കൊച്ചിക്കാരൻ വീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറിമാരായ പി.എ. പീറ്റർ, കെ.എം. റിയാദ്, ജില്ല പഞ്ചായത്ത് അംഗം ടി.വി. അനിത, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഡി. പ്രസാദ്, കെ.ഡി. മോഹനൻ, പുഷ്പി പൊന്നൻ, സീമ ബിനോയ്, സോളി ലിൻസൻ, അനിത ബാബു എന്നിവർ സംസാരിച്ചു. സി.പി.എം ചെല്ലാനം ലോക്കൽ സെക്രട്ടറി വി.ബി. രഘു സ്വാഗതവും പി.ടി. ജോർജ് നന്ദിയും പറഞ്ഞു. ബുധനാഴ്ച കണ്ണമാലി കാട്ടിപ്പറമ്പിൽ 2000 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.