അപകടവളവിൽ ബസ്​ കാത്തിരിപ്പ്​ കേന്ദ്രം സ്ഥാപിക്കുന്നതിൽ പ്രതിഷേധം

പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായിമൂല വളവിൽ അശാസ്ത്രീയമായി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം. തിങ്കളാഴ്ച നിർമാണം ആരംഭിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നിർത്തിെവച്ചിരുന്നു. നിരന്തരം അപകടം നടക്കുന്ന ഈ പ്രദേശത്ത് രണ്ടുവർഷത്തിനിടെ അഞ്ചോളം പേരാണ് മരിച്ചത്. വളവിൽ സ്റ്റോപ് സ്ഥാപിക്കുമ്പോൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാകും. നിലവിൽ താൽക്കാലിക ബസ്സ്റ്റോപ് നിൽക്കുന്ന സ്ഥലത്തുതന്നെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാലര ലക്ഷം രൂപ െചലവിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്ര നിർമാണം. Caption: es2 bus stop ഇടക്കൊച്ചി പാമ്പായിമൂലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.