കഞ്ചാവ് വിൽപനക്കാരൻ പിടിയിൽ

കളമശ്ശേരി: സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തി വന്നയാളെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ നടുവേലിപറമ്പ് വീട്ടിൽ സുൽഫിക്കറാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽപന നടത്തുന്നതാണ് പതിവ്. ഷാഡോ എസ്.ഐ. ഹണി കെ. ദാസ്, ഏലൂർ എസ്.ഐ എ.എൽ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്്റ്റ് ചെയ്തത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് ഏലൂർ പൊലീസ് അറിയിച്ചു. ഫോർട്ട്കൊച്ചി-വൈപ്പിൻ ദുരിതയാത്രക്ക് പരിഹാരം ആവശ്യപ്പെട്ട് സമരം മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി---വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് നടത്തിയിരുന്ന ജങ്കാർ സർവിസ് നിർത്തി ഒരു ബോട്ട് മാത്രമാക്കി ചുരുക്കിയ നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി വെസ്റ്റ് മന്ത്ര െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സക്കരിയ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ. അജേഷ് അധ്യക്ഷത വഹിച്ചു. ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഒാഫിസിന് മുന്നിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. എൻ.കെ.എ. ലത്തീഫ്, കെ.എച്ച്. അബ്ബാസ്, കെ.ബി. ഹനീഫ്, ഐഷ അശോകൻ, പി.ഡി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.