നാരായൺജിയുടെ വിയോഗം നാടിന്​ വേദനയായി

ചേർത്തല: നാരായൺജിയുടെ വിയോഗം കടക്കരപ്പള്ളി ഗ്രാമത്തിന് വേദനയായി. കമ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ച് പ്രവർത്തിച്ചപ്പോഴും രാഷ്ട്രീയത്തിനതീതമായി നല്ല ബന്ധം ഉണ്ടായിരുന്നു. ഞായറാഴ്ച സി.പി.ഐ ലോക്കല്‍ സമ്മേളനത്തിലെ പ്രകടനത്തിനും സമ്മേളനത്തിലും നിറഞ്ഞുനിന്ന ശേഷം ചേര്‍ത്തലയിലേക്ക് മടങ്ങുമ്പോൾ ഉണ്ടായ അപകടത്തിലാണ് മരിച്ചത്.ഗൗരിയമ്മയുടെ വിശ്വസ്തനായിരുന്ന നാരായണ്‍ജി 1994ല്‍ ജെ.എസ്.എസ് രൂപവത്കരണത്തില്‍ ഒപ്പം നിന്നു. പിന്നീട് ഗൗരിയമ്മയുമായി അകന്ന് സി.പി.െഎയിൽ ചേർന്ന് നല്ല സംഘാടകൻ എന്ന നിലയിൽ കഴിവുതെളിയിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലും സഹകരണബാങ്കിലും സി.പി.ഐ വെട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ചശേഷമായിരുന്നു വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. മന്ത്രി പി. തിലോത്തമന്‍, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, എന്‍.എസ്. ശിവപ്രസാദ്, പി.കെ. സാബു, എന്‍.പി. ഷിബു, ടി.ടി. ജിസ്‌മോന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ പദ്മിനി പങ്കജാക്ഷന്‍, ടി.എം. ഷറീഫ് തുടങ്ങി നിരവധി പ്രമുഖരും വലിയ ജനാവലിയും സംസ്കാരച്ചടങ്ങിൽ പെങ്കടുത്തു. പവർലിഫ്റ്റിങ്; മാസ്റ്റേഴ്സ് വിഭാഗത്തിൽ ആലപ്പുഴക്ക് കിരീടം ആലപ്പുഴ: കൊല്ലത്ത് നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ആലപ്പുഴ ടീം കിരീടം സ്വന്തമാക്കി. മത്സരത്തിൽ പ്ലസ് 120 വിഭാഗത്തിൽ നാല് ദേശീയ റെക്കോഡ് ഉൾെപ്പടെ ആർ. ശരത് കുമാർ സ്വർണമെഡൽ കരസ്ഥമാക്കി. 59 കിലോ വിഭാഗത്തിൽ ഇലയിൽ സൈനുദ്ദീൻ, 59 കിലോ വിഭാഗത്തിൽ വിജയൻ പിള്ള, 93 കിലോ വിഭാഗത്തിൽ ഉത്തമ കുമാർ, 105 കിലോ വിഭാഗത്തിൽ എ. സാബിർ എന്നിവർ ഒന്നാം സ്ഥാനം നേടി. 66 കിലോ വിഭാഗത്തിൽ സജീവ് കുമാർ, 74 കിലോ വിഭാഗത്തിൽ സൂര്യ നാരായണൻ, 93 കിലോ വിഭാഗത്തിൽ അബ്ദുൽ റസാഖ്, 105 കിലോ വിഭാഗത്തിൽ എം.എ. റഫീഖ് എന്നിവർ വെള്ളി മെഡൽ നേടി. ആലപ്പുഴ സ്വാമി ജിമ്മിലെ അംഗങ്ങളാണ് ഇവർ. പ്രവീൺ രാധാകൃഷ്ണനാണ് പരിശീലകൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.